Auto
Trending

സിട്രോണ്‍ സി3 ജൂലായ് 20-ന് എത്തും

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കുന്ന രണ്ടാമത്തെ മോഡലായ സി3 ഹാച്ച്ബാക്ക് ജൂലായ് 20-ന് വിപണിയില്‍ എത്തും.കഴിഞ്ഞ മാസം പ്രദര്‍ശനത്തിനെത്തിച്ച സി3 ഹാച്ച്ബാക്കിന്റെ ബുക്കിങ്ങ് സിട്രോണിന്റെ ഷോറൂമുകളിലും ഔദ്യോഗിക വെബ്സൈറ്റിലും ആരംഭിച്ചിട്ടുണ്ട്.ഇന്ത്യന്‍ നിരത്തുകള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ 90 ശതമാനവും പ്രാദേശികമായി നിര്‍മിച്ചാണ് സി3 നിരത്തുകളില്‍ എത്തുന്നതെന്നാണ് സിട്രോണ്‍ അറിയിച്ചിരിക്കുന്നത്.സിട്രോണിന്റെ മാതൃരാജ്യമായ ഫ്രാന്‍സിലും എതാനും യൂറോപ്യന്‍ രാജ്യങ്ങളിലും സി3 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ രണ്ട് തലമുറ മോഡലുകള്‍ എത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.സി5-ന്റെ ബേബി പതിപ്പ് എന്നാണ് സി3-യുടെ വിശേഷണം.

സിട്രോണ്‍ ജീന്‍ ഉള്‍ക്കൊണ്ടുള്ള ഡിസൈനിങ്ങാണ് സി3-യിലും നല്‍കിയിട്ടുള്ളത്. ഗ്രില്ലായി മാറുന്ന ലോഗോ, രണ്ട് ഡി.ആര്‍.എല്‍. സ്ട്രിപ്പുകള്‍, ആകര്‍ഷകമായ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഹാലജന്‍ ഹെഡ്ലാമ്പ്, വലിപ്പമുള്ള എയര്‍ഡാം, ഫോഗ്‌ലാമ്പ് എന്നിവയാണ് മുഖത്തുള്ളത്. എല്‍.ഇ.ഡി. ലൈറ്റുകളെ പൂര്‍ണമായും ഒഴിവാക്കിയാണ്‌ ടെയ്ല്‍ലാമ്പ് ഒരുക്കിയിരിക്കുന്നത്. ഹാച്ച്ഡോറിന്റെ ഒത്ത നടുക്കായി സിട്രോണ്‍ ബാഡ്ജിങ്ങും ലോഗോയും നല്‍കിയാണ് പിന്‍ഭാഗം അലങ്കരിച്ചിരിക്കുന്നത്.വളരെ സിംപിള്‍ ആണ് അകത്തളവും. ഡ്രൈവറെയും യാത്രക്കാരെയും ആശയക്കുഴപ്പത്തിലാക്കുന്ന ഫീച്ചറുകളുടെ അതിപ്രസരമില്ലെന്ന് സാരം. 10 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മാനുവല്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഓറഞ്ച് ആക്‌സെന്റുകള്‍ നല്‍കിയ ഡാഷ്‌ബോര്‍ഡ്, വലിപ്പം കുറഞ്ഞ സ്റ്റിയറിങ്ങ് വീല്‍, വളരെ കുറഞ്ഞ വിവരങ്ങള്‍ മാത്രം നല്‍കുന്ന ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഏറ്റവും മികച്ച സപ്പോര്‍ട്ട് നല്‍കുന്ന ഫാബ്രിക് സീറ്റുകള്‍ എന്നിങ്ങനെയാണ് അകത്തളം ഒരുക്കിയിരിക്കുന്നത്.

1.2 നാച്വറലി ആസ്പിരേറ്റഡ്, 1.2 ടര്‍ബോചാര്‍ജ്ഡ് എന്നീ രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് സി3 എത്തുന്നത്. 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് മൂന്ന് സിലിണ്ടര്‍ എന്‍ജിന്‍ 82 പി.എസ്. പവറും 115 എന്‍.എം. ടോര്‍ക്കുമാണ് ഉ്ത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ഈ എന്‍ജിനൊപ്പം നല്‍കിയിട്ടുള്ള ട്രാന്‍സ്മിഷന്‍. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍ 110 പി.എസ്. പവറും 190 എന്‍.എം. ടോര്‍ക്കുമേകും.

Related Articles

Back to top button