ടെലികോം സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ ശതകോടീശ്വര വ്യവസായി ഗൗതം അദാനി ഗ്രൂപ്പും പദ്ധതിയിടുന്നു.ജൂലായ് 26 നാണ് ഇന്ത്യയില്‍ 5ജി സ്പെക്ട്രം ലേലം നടക്കുന്നത്. ഇതിനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി വെള്ളിയാഴ്ചയായിരുന്നു. ജിയോയും, എയര്‍ടെലും,വോഡഫോണ്‍ ഐഡിയയും ലേലത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ നാലാമതായാണ് അദാനി ഗ്രൂപ്പും അപേക്ഷ നല്‍കിയിരിക്കുന്നത്. അടുത്തിടെ നാഷണല്‍ ലോങ് ഡിസ്റ്റന്‍സ് (എന്‍എല്‍ഡി), ഇന്റര്‍നാഷണല്‍ ലോങ് ഡിസ്റ്റന്‍സ്(ഐഎല്‍ഡി) ലൈസന്‍സുകള്‍ നേടിയിട്ടുണ്ടെന്നാണ് വിവരം.മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയും, സുനില്‍ ഭാരതി മിത്തലിന്റെ എയര്‍ടെലിനും അപ്രതീക്ഷിത വെല്ലുവിളിയുമായാണ് അദാനി ഗ്രൂപ്പ് ലേലത്തില്‍ പങ്കെടുക്കാനെത്തുന്നത്.അതേസമയം പുതിയ നീക്കത്തെ കുറിച്ച് അദാനി ഗ്രൂപ്പ് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ആകെ 4.3 ലക്ഷം കോടി വിലവരുന്ന 72,097.85 മെഗാഹെര്‍ട്സ് സ്പെക്ട്രമാണ് ലേലത്തിന് വെക്കുക.ജൂലായ് 26 ന് നടക്കുന്ന ലേലത്തില്‍ റിലയന്‍സ് ജിയോയ്ക്ക് കടുത്ത എതിരാളിയായിരിക്കും അദാനി ഗ്രൂപ്പ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
Related Articles
Check Also
Close