Uncategorized
Trending

ഇന്ത്യയില്‍ എം.പി.വി. പരീക്ഷണ ഓട്ടത്തിന് ഇറക്കി സിട്രോണ്‍

നിരത്തുകളിൽ എത്തിയിട്ടുള്ളത് സി5 എയർക്രോസ്, പ്രഖ്യാപിച്ചിട്ടുള്ളത് സി3 എന്ന കോംപാക്ട് എസ്.യു.വി. എന്നാൽ, ഇന്ത്യയിലെ എം.പി.വി. ശ്രേണിയിലെ ഇന്നോവയുടെ മേധാവിത്വം തകർക്കാനുള്ള നീക്കങ്ങളും ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോണിന്റെ അണിയറയിൽ നടക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും വലിയ സൂചന നൽകിയാണ് സിട്രോൺ ബെർലിങ്കോ എം.പി.വി. പല തവണയായി ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടത്തിന് ഇറങ്ങിയിരിക്കുന്നത്.ആഗോള നിരത്തുകളിൽ ഇതിനോടകം തന്നെ സാന്നിധ്യം അറിയിച്ചിട്ടുള്ള വാഹനമാണ് സിട്രോണിന്റെ ബെർലിങ്കോ. രണ്ട് വലിപ്പത്തിലാണ് ഈ എം.പി.വി. വിദേശ നിരത്തുകളിൽ എത്തിയിട്ടുള്ളത്. സ്റ്റാന്റേഡ് മോഡലിന് 4400 എം.എമ്മും എക്സ്.എൽ. മോഡലിന് 4750 എം.എമ്മുമാണ് നീളം നൽകിയിട്ടുള്ളത്. ഇതിൽ എക്സ്.എൽ. വേരിയന്റാണ് ഏഴ് സീറ്ററായി എത്തിയിട്ടുള്ളത്. രണ്ടും മൂന്നും നിരകളിൽ ബെഞ്ച് സീറ്റ് നൽകിയാണ് ഇത് ഏഴ് സീറ്റർ ആക്കിയിട്ടുള്ളത്.ഇന്ത്യയിലെ എം.പി.വി. ശ്രേണി ഭരിക്കുന്ന ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ ആയിരിക്കും ബെർലിങ്കോയുടെ മുഖ്യ എതിരാളി. അതേസമയം, എം.പി.വി. ശ്രേണിയിലുള്ള മാരുതി സുസുക്കി എർട്ടിഗ, മഹീന്ദ്ര മരാസോ തുടങ്ങിയ വാഹനങ്ങളും എതിരാളികളുടെ പട്ടികയിലുണ്ട്. എന്നാൽ, ഈ വാഹനത്തിന്റെ വരവ് സംബന്ധിച്ച സൂചനകൾ നിർമാതാക്കൾ നൽകിയിട്ടില്ല. രണ്ടാമതായി കോംപാക്ട് എസ്.യു.വിയും മൂന്നാമനായി പ്രീമിയം ഹാച്ച്ബാക്കുമായിരിക്കും എത്തുകയെന്നാണ് വിവരങ്ങൾ.സിട്രോണിന്റെ മറ്റ് മോഡലുകളെ പോലെ മികച്ച സ്റ്റൈലാണ് ബെർലിങ്കോയുടെയും മുഖമുദ്ര. ബോക്സി ഡിസൈനിലാണ് ഈ എം.പി.വി. ഡിസൈൻ ചെയ്തിട്ടുള്ളത്. സിട്രോൺ വാഹനങ്ങളുടെ സിഗ്നേച്ചറായി ലോഗോയ്ക്കൊപ്പമുള്ള ഗ്രില്ല്, സ്പ്ലിറ്റ് ഹെഡ്ലാമ്പ്, എൽ.ഇ.ഡി. ഡി.ആർ.എൽ, വെള്ള നിറത്തിലുള്ള ആക്സെന്റുകളുടെ അകമ്പടിയിൽ നൽകിയിട്ടുള്ള ഫോഗ്ലാമ്പ് എന്നിവയാണ് മുഖഭാവം അലങ്കരിക്കുന്നത്. ലളിതമായ രൂപകൽപ്പനയാണ് പിൻഭാഗത്തെ ആകർഷകമാക്കുന്നത്.കിയയുടെ കാർണിവലിൽ നൽകിയിട്ടുള്ളതിന് സമാനമായി സ്ലൈഡ് ചെയുന്ന ഡോറുകളാണ് രണ്ടാം നിരയിൽ നൽകിയിട്ടുള്ളത്. സി5 എയർക്രോസിലും മറ്റും നൽകിയിട്ടുള്ളതിന് സമാനമായി ഡോറുകളിൽ ക്ലാഡിങ്ങും അതിൽ ഡിസൈനും നൽകിയാണ് വശങ്ങൾ അലങ്കരിക്കുന്നത്. അലോയി വീലിന്റെ ഡിസൈനും വശങ്ങൾക്ക് സൗന്ദര്യമേകുന്നുണ്ട്. സിട്രോണിന്റെ മറ്റ് വാഹനങ്ങൾക്ക് സമാനമായി ഈ വാഹനത്തിന്റെയും ഇന്റീരിയർ സമ്പന്നമായിരിക്കുമെന്നാണ് വിലയിരുത്തുന്നത്.

Related Articles

Back to top button