Tech
Trending

നോക്കിയ G20 പ്രീ-ബുക്കിങ് പ്രഖ്യാപനത്തിനിടെ വില പുറത്ത് വിട്ട് ആമസോൺ

ഫിന്നിഷ് കമ്പനിയായ എച്എംഡി ഗ്ലോബലിന് കീഴിൽ പ്രവർത്തിക്കുന്ന നോക്കിയ ബ്രാൻഡ് പുതിയ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ നോക്കിയ പ്രഖ്യാപിച്ച ജി സീരീസ് ഫോണുകളിൽ ആദ്യ മോഡലായി നോക്കിയ G20 ആണ് ഉടൻ വില്പനക്കെത്തുക. മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ ശ്രേണിയിലെ വിലക്കുറവുള്ള സ്മാർട്ട്ഫോൺ ആയി വില്പനക്കെത്തുന്ന നോക്കിയ G20യുടെ പ്രീ-ബുക്കിങ് ജൂലൈ 7ന് ഉച്ചയ്ക്ക് 12 മുതൽ ആരംഭിക്കും എന്ന് ആമസോൺ വെബ്‌സൈറ്റിലെ ബാനർ വെളിപ്പെടുത്തുന്നു. നോക്കിയ G20യ്ക്ക് 12,999 രൂപയാണ് വില എന്നും ബാനറിൽ പ്രദർശിപ്പിച്ചിരുന്നു എങ്കിലും അൽപ സമയത്തിന് ശേഷം വിലവിവരം ഒഴിവാക്കി.


4 ജിബി റാമുള്ള ഒരൊറ്റ പതിപ്പിലാവും നോക്കിയ G20 വില്പനക്കെത്തുക. നൈറ്റ്, ഗ്ലേസിയർ എന്നിവയാവും കളറുകൾ.സ്റ്റോക്ക് ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന പുത്തൻ നോക്കിയ ഫോണിന് രണ്ട് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഗ്രേഡുകൾ ലഭിക്കുമെന്ന് കമ്പനി ഉറപ്പ് നൽകുന്നു. 20:9 ആസ്പെക്ട് റേഷ്യോയുള്ള 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് നോക്കിയ G20യ്ക്ക്. മീഡിയടെക് ഹീലിയോ ജി 25 SoC ആണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്. 128 ജിബി വരെ ഇന്റെർണൽ മെമ്മറി പ്രതീക്ഷിക്കാം. 10W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,050mAh ബാറ്ററിയാണ് നോക്കിയ G20യിൽ ഇടം പിടിക്കുക.

Related Articles

Back to top button