Big B
Trending

ബാങ്കിങ് സേവനങ്ങൾക്ക് നിരക്കുയര്‍ത്തി കൂടുതൽ ബാങ്കുകൾ

എസ്ബിഐക്ക് പിന്നാലെ ബാങ്കിങ് നിരക്കുകൾ ഉയര്‍ത്തി ഐസിഐസിഐ ബാങ്ക്. സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്കുള്ള പണമിടപാടുകളുടെ നിരക്കുകൾ ഉയരും, എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനും ചെക്ക്ബുക്കുകൾക്കും നിരക്ക് ഉയര്‍ത്തി.ഒരു വർഷത്തിൽ 25 ചെക്ക് ലീഫുകൾക്ക് പണം നൽകേണ്ടതില്ല. പിന്നീടുള്ള 10 ലീഫിൻെറ ഓരോ ചെക്ക് ബുക്കിനും 20 രൂപ അധികം നൽകണം.പുതുക്കിയ നിരക്കുകൾ ആഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ വരും.


എടിഎം നിരക്കുകളും കുത്തനെ ഉയർത്തിയിരിക്കുന്നു.മുംബൈ, ന്യൂഡൽഹി, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ മെട്രോനഗരങ്ങളിൽ ആദ്യത്തെ മൂന്ന് ഇടപാടുകൾ സൗജന്യമായിരിക്കും.മറ്റ് ഇടങ്ങളിൽ ആദ്യ അഞ്ച് ഇടപാടുകൾ സൗജന്യമായിരിക്കും. ഈ പരിധി കഴിഞ്ഞാൽ ഓരോ ഇടപാടിനും 20 രൂപ ഈടാക്കും. മറ്റ് ഇടപാടുകൾക്ക് ഇത് 8.50 രൂപയായിരിക്കും. ഒരു കലണ്ടര്‍ മാസം ഒരു തവണ മറ്റ് എടിഎമ്മിലൂടെ സൗജന്യമായി പണം പിൻവലിക്കാം. പിന്നീട് പിൻവലിക്കുന്ന ഓരോ 1000 രൂപക്കും 5 രൂപ വീതം കുറഞ്ഞത് 150 രൂപ വരെ ഈടാക്കും. കാഷ് റീസൈക്കിളര്‍ മെഷീൻ ഉപയോഗിച്ച് പണം നിക്ഷേപിക്കുന്നതിനും ഇതേ നിരക്ക് ബാധകമാകും.

Related Articles

Back to top button