Big B
Trending

27 വര്‍ഷത്തിനു ശേഷം ആമസോണിന് പുതിയ മേധാവി

ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ആമസോണിന്റെ മേധാവി എന്ന പദവിയില്‍ നിന്ന് കമ്പനിയുടെ സ്ഥാപകനായ ജെഫ് ബെസോസ് കഴിഞ്ഞ ദിവസാണ് സ്ഥാനമൊഴിഞ്ഞത്. പിന്നാലെ പുതിയ മേധാവി സ്ഥാനമേൽക്കുകയും ചെയ്തു. നേരത്തെ ആമസോണ്‍ വെബ് സര്‍വീസസിന്റെ (എഡബ്ല്യൂഎസ്) മേധാവിയായി പ്രവര്‍ത്തിച്ച ആന്‍ഡി ജാസിയാണ് ഇനി ആമസോണിനെ നയിക്കുക. ജൂലൈ 5നാണ് ജാസി സ്ഥാനമേറ്റത്.1994ല്‍ ഇതേ ദിവസമാണ് ബെസോസ് ആമസോണ്‍ സ്ഥാപിക്കുന്നത്.അതായത് ഏകദേശം 30 വര്‍ഷത്തോളം സ്വന്തം കമ്പനിയുടെ തലപ്പത്തിരുന്ന്, ബില്ല്യന്‍ കണക്കിനു ഡോളര്‍ സ്വന്തമാക്കിയ ശേഷമാണ് ലോകത്തെ ഇന്നത്തെ ഏറ്റവും ധനികനായ ബെസോസ് സ്ഥാനമൊഴിയുന്നത്.


1968 ല്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റിലെ സ്‌കാര്‍സ്‌ഡെയിലിലാണ് ആന്‍ഡി ജനിച്ചത്. അവിടെത്തന്നെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആൻഡി ഹാര്‍വര്‍ഡില്‍ നിന്ന് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഹാര്‍വര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് എംബിഎയും സ്വന്തമാക്കിയ ശേഷമാണ് അദ്ദേഹം അങ്കത്തിനിറങ്ങുന്നത്. 1997ലാണ് ആന്‍ഡി ആമസോണില്‍ ചേരുന്നത്. കമ്പനിയിൽ മര്‍ക്കറ്റിങ് മാനേജര്‍ മുതലുള്ള വിവിധ പദവികള്‍ അലങ്കരിച്ചിട്ടുണ്ട് ആൻഡി. ആമസോണില്‍ ഐടി മേഖലയെ ലക്ഷ്യമിട്ട് ആമസോണ്‍ വെബ് സര്‍വീസസ് തുടങ്ങിയത് ആന്‍ഡിയാണ്. അത് 2003ല്‍ ആയിരുന്നു. ചെറിയൊരു ടീമുമായി തുടങ്ങിയ എഡബ്ല്യൂഎസ് ഇന്ന് ലോകത്തെ ക്ലൗഡ് കംപ്യൂട്ടിങ് മേഖലയിലെ ഏറ്റവും വലിയ സ്ഥാപനവുമാണ്. എഡബ്ല്യൂഎസ് 2006 ല്‍ വീണ്ടും ലോഞ്ച് ചെയ്യുകയും, ആന്‍ഡി അതിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായി നിയമിതനാകുകയുമായിരുന്നു. തുടര്‍ന്ന് പത്തു വര്‍ഷത്തിനു ശേഷം എഡബ്ല്യൂഎസിന്റെ സിഇഒ ആയി അദ്ദേഹം നിയമിതനായി. ഏകദേശം താന്‍ ആമസോണില്‍ ഉണ്ടായിരുന്നിടത്തോളം കാലം കൂടെയുണ്ടായിരുന്ന ആന്‍ഡി കമ്പനിക്കുള്ളില്‍ സുപരിചിതനാണെന്നും, അദ്ദേഹത്തെ ബിസിനസ് ഏല്‍പ്പിക്കുന്നതില്‍ തനിക്ക് സമ്പൂര്‍ണ വിശ്വാസമാണെന്നും ബെസോസ് പറഞ്ഞു.

Related Articles

Back to top button