Big B
Trending

ജിഎസ്ടി വരുമാനം വീണ്ടും ഒരു ലക്ഷം കോടിക്ക് താഴെയായി

എട്ടുമാസത്തിനിടെ ഇതാദ്യമായി ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെയെത്തി. ജൂണിൽ ചരക്ക് സേവന നികുതിയിനത്തിൽ സർക്കാർ സമാഹരിച്ചത് 92,849 കോടി രൂപയാണ്. 2020 സെപ്റ്റംബറിനുശേഷം ഇതാദ്യമായാണ് വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെയെത്തുന്നത്.കേന്ദ്ര ജിഎസ്ടിയിനത്തിൽ 16,424 കോടി രൂപയും സ്റ്റേറ്റ് ജിഎസ്ടിയിനത്തിൽ 20,397 കോടി രൂപയും ഐജിഎസ്ടിയിനത്തിൽ 49,079 കോടി രൂപയുമാണ് സമാഹരിച്ചത്. സെസായി 6,949 കോടി രൂപയും ലഭിച്ചതായി ധനമന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.മെയ് മാസത്തിലെ വ്യാപാര ഇടപാടുകളാണ് ജൂൺ മാസത്തിലെ ജിഎസ്ടി വരുമാനത്തിൽ കാര്യമായും പ്രതിഫലിക്കുക. കോവിഡിന്റെ രണ്ടാംതരംഗത്തിൽ രാജ്യത്ത് പലയിടങ്ങളും വീണ്ടും ലോക്ഡൗണിലായതാണ് വരുമാനത്തെ ബാധിച്ചത്.അതേസമയം, കഴിഞ്ഞവർഷം ഇതേകാലയളവിലെ വരുമാനവുമായി താരതമ്യംചെയ്യുമ്പോൾ രണ്ടുശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.

Related Articles

Back to top button