
ബിഎസ്എന്‍എല്‍ നവംബര്‍ മുതല്‍ 4ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 3ജി സേവനം മാത്രം നല്‍കുന്ന ഏക ടെലികോം കമ്പനി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എലാണ്. ഈ വര്‍ഷം നവംബറോടുകൂടി 4ജിയിലേക്ക് മാറുന്ന ബിഎസ്എന്‍എല്‍ അടുത്ത വര്‍ഷം തന്നെ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിലാണ് കമ്പനിയുടെ പ്രഖ്യാപനം.സ്വകാര്യ കമ്പനികളെല്ലാം 5ജി സേവനങ്ങള്‍ ആരംഭിച്ച സാഹചര്യത്തിലാണ് ബിഎസ്എന്‍എല്‍ 4ജിയിലേക്ക് വരുന്നത്.4ജി പ്ലാന്‍ താരിഫുകള്‍ സംബന്ധിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല.ടിസിഎസും സി-ഡോട്ടുമായി ചേര്‍ന്നാണ് ബിഎസ്എന്‍എല്‍ 4ജി സേവനങ്ങള്‍ ഒരുക്കുക. 2023 ല്‍ ബിഎസ്എന്‍എലിനെ 5ജിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ സര്‍ക്കാർ തലത്തില്‍ നടക്കുന്നുണ്ട്. നോക്കിയയും ബിഎസ്എൻഎലിന്റെ 4ജി സേവനത്തിന് സാങ്കേതിക പിന്തുണ നൽകും. മൂന്ന്-നാല് മാസങ്ങൾക്കുള്ളിൽ ബിഎസ്എൻഎലിന്റെ 4ജി വിന്യാസം പൂർത്തിയാക്കുമെന്ന് നോക്കിയ പറഞ്ഞു.ഏതെല്ലാം ആദ്യം നഗരങ്ങളിലാണ് 4ജി എത്തുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.