
പുതിയ ഇലക്ട്രിക് സ്കൂട്ടറുകളുമായി ഹീറോ മോട്ടോകോർപ്. വീഡ എന്ന ബ്രാൻഡ് നാമത്തിൽ വി വൺ പ്ലസ്, വി വൺ പ്രോ എന്നീ മോഡലുകളാണ് വിപണിയിൽ എത്തിച്ചത്. ഒറ്റ ചാർജിൽ 143 കിലോമീറ്റർ റേഞ്ചുള്ള വി വൺ എന്ന മോഡലിന് 1.45 ലക്ഷം രൂപയും 165 കിലോമീറ്റർ റേഞ്ചുള്ള മോഡലിന് 1.59 ലക്ഷം രൂപയുമാണ് വില. ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ, ക്രൂസ് കൺട്രോൾ, റൈഡിങ് മോഡുകൾ, കീലെസ് കൺട്രോളുകൾ, എസ്ഒഎസ് അലേർട്ട്, ഫോളോ മീ ഹോം ഹെഡ്‌ലാംപ്, എൽഇഡി ലൈറ്റുകൾ, വലിയ അണ്ടർ സീറ്റ് സ്റ്റോറേജ് എന്നിവ വി വണിലുണ്ട്. കൂടാതെ ആപ് കണക്ടിവിറ്റിയും വീഡയിലുണ്ട്. ഹീറോ വികസിപ്പിച്ച സ്വാപ്പബിൾ ബാറ്ററിയാണ് സ്കൂട്ടറുകളിൽ. വി വൺ പ്ലസിന് പൂജ്യത്തിൽനിന്ന് 40 കിലോമീറ്റർ വേഗം കൈവരിക്കാൻ 3.4 സെക്കൻഡും വി വൺ പ്രോയ്ക്ക് 3.2 സെക്കൻഡും മാത്രം മതി. ഉയർന്ന വേഗം 80 കിലോമീറ്ററാണ്. ഫാസ്റ്റ് ചാർജിങ് ഫെസിലിറ്റിയുള്ള സ്കൂട്ടറുകൾ 80 ശതമാനം ചാർജാകാൻ 65 മിനിറ്റ് മാത്രം മതി.