
ഒരു ട്വീറ്റില്‍ തന്നെ ചിത്രങ്ങളും വീഡിയോകളും ജിഫും ഇനി ഒരുമിച്ച് പങ്കുവെക്കാന്‍ സാധിക്കുന്ന പുതിയ സൗകര്യവുമായി ട്വിറ്റര്‍.ഐഓഎസിലും, ആന്‍ഡ്രോയിഡിലും ഈ സൗകര്യം ലഭിക്കും. ഇതുവരെ മുകളില്‍ പറഞ്ഞ മീഡിയാ ഫയലുകളില്‍ ഏതെങ്കിലും ഒന്ന് മാത്രമേ ട്വിറ്ററില്‍ പങ്കുവെക്കാന്‍ സാധിച്ചിരുന്നുള്ളൂ.മീഡിയാ ഫയലുകള്‍ ട്വീറ്റില്‍ ചേര്‍ക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ട്വീറ്റ് കംപോസറില്‍ കാണുന്ന ഫോട്ടോ ഐക്കണില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് വേണ്ട മീഡിയാ ഫയലുകള്‍ തിരഞ്ഞെടുക്കുക. തിരഞ്ഞെടുത്ത ഉള്ളടക്കങ്ങള്‍ ടീറ്റില്‍ അഴയുടെ എണ്ണം അനുസരിച്ച് ഒരു ഗ്രിഡ് ആയി ക്രമീകരിച്ചാണ് കാണുക. ഒരു ട്വീറ്റില്‍ ഇങ്ങനെ നാല് മീഡിയാ ഫയലുകള്‍ ചേര്‍ക്കാം.ഇലോണ്‍ മസ്‌കുമായുള്ള നിയമ പ്രശ്‌നങ്ങള്‍ക്കിടയിലും പുതിയ സൗകര്യങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ട്വിറ്റര്‍ തുടര്‍ച്ചയായി നടത്തിവരികയാണ്. ഇന്‍സ്റ്റാഗ്രാം റീല്‍സ് മാതൃകയില്‍ മുഴുവന്‍ സ്‌ക്രീനിലും കാണും വിധം വീഡിയോകള്‍ സൈ്വപ്പ് ചെയ്ത് കാണാനാവുന്ന സൗകര്യം ട്വിറ്റര്‍ അടുത്തിടെ അവതരിപ്പിച്ചിരുന്നു.