Tech
Trending

പുത്തൻ സ്മാർട്ട് വാച്ചുമായി അമേസ്ഫിറ്റ്

ജനപ്രിയ വെയറബിൾ ബ്രാന്റായ അമേസ്ഫിറ്റ്ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട് വാച്ച് അവതരിപ്പിച്ചു. അമേസ്ഫിറ്റ് ജിടിആർ മിനി (Amazfit GTR Mini) എന്ന വാച്ചാണ് കമ്പനി പുറത്തിറക്കിയത്. അമേസ്ഫിറ്റ് ജിടിആർ മിനി സ്മാർട്ട് വാച്ചിന് ഇന്ത്യയിൽ 10,999 രൂപയാണ് വില. ഓഷ്യൻ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക്, മിസ്റ്റി പിങ്ക് കളർ ഓപ്ഷനുകളിലാണ് അമേസ്ഫിറ്റ് ജിടിആർ മിനി സ്മാർട്ട് വാച്ച് ലഭ്യമാകുന്നത്.അമേസ്ഫിറ്റ് ജിടിആർ മിനി സ്മാർട്ട് വാച്ചിൽ 1.28 ഇഞ്ച് എച്ച്ഡി AMOLED ഡിസ്പ്ലെയാണുള്ളത്. വൃത്താകൃതിയിലുള്ള ഡിസ്‌പ്ലേയാണിത്. തിളങ്ങുന്ന പിൻ പാനലാണ് ഈ വാച്ചിന്റെ മറ്റൊരു പ്രധാന ആകർഷണം. അമേസ്ഫിറ്റ് ജിടിആർ മിനി സ്മാർട്ട് വാച്ചിന്റെ സ്‌ക്രീനിന് 326 പിപിഐ പിക്സൽ ഡെൻസിറ്റിയുണ്ട്. അമേസ്ഫിറ്റ് ജിടിആർ മിനി സ്മാർട്ട് വാച്ചിന്റെ ഫ്രെയിം സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. സ്ട്രാപ്പുകൾ സിലിക്കൺ മെറ്റീരിയർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.അമേസ്ഫിറ്റ് ജിടിആർ മിനി സ്മാർട്ട് വാച്ച് 80ൽ അധികം വാച്ച് ഫെയ്‌സുകളുമായിട്ടാണ് വരുന്നത്. കസ്റ്റമൈസേഷൻ ഓപ്ഷനുകളുള്ള ഒരു പുതിയ പോർട്രെയിറ്റ് മോഡും ഈ വാച്ചിൽ കമ്പനി നൽകിയിട്ടുണ്ട്.വാച്ച് ഫെയ്‌സിൽ ഉപയോഗിക്കാവുന്ന മൂന്ന് ചിത്രങ്ങൾ വരെ വാച്ചിലേക്ക് ആഡ് ചെയ്യാൻ ഈ മോഡ് ഉപയോക്താക്കളെ സഹായിക്കുന്നു.അമേസ്ഫിറ്റ് ജിടിആർ മിനി സ്മാർട്ട് വാച്ചിൽ 14 ദിവസം വരെ നിലനിൽക്കുന്ന ബാറ്ററിയാണ് ഉള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു.

Related Articles

Back to top button