Auto
Trending

650 ഇരട്ടകളുടെ പരിഷ്കരിച്ച പതിപ്പ് വിപണിയിൽ അവതരിപ്പിച്ച് റോയൽ എൻഫീൽഡ്

കോണ്ടിനെന്റൽ ജിടി 650, ഇന്റർസെപ്റ്റർ 650 എന്നീ ബൈക്കുകളുടെ പരിഷ്കരിച്ച മോഡൽ പുറത്തിറക്കി റോയൽ എൻഫീൽഡ്.അധുനിക സന്നാഹങ്ങൾ കൂട്ടിച്ചേർത്ത ഇന്റർസെപ്റ്ററിന് 3.03 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.ജിടി പുതിയ മോഡലിനു വില ആരംഭിക്കുന്നത് 3.19 ലക്ഷം രൂപയിലാണ്. കോണ്ടിനെന്റൽ ജിടി 650, ഇന്റർസെപ്റ്റർ 650 എന്നീ 2 മോഡലുകളും 2023 പതിപ്പുകളായാണ് വിപണിയിലെത്തിച്ചിട്ടുള്ളത്. എൽഇഡി ഹെഡ്‌ലാംപ് സന്നാഹങ്ങളും പുതിയ ഇലക്ട്രിക് സ്വിച്ച് സംവിധാനങ്ങളും ഏറെ നാളുകളായി കാത്തിരുന്ന അലോയ് വീലും ഉൾപ്പെടെയുള്ള മാറ്റങ്ങളാണ് ഇരു വാഹനത്തിലുള്ളത്. സൂപ്പർ മീറ്റിയറിൽ കണ്ട അതേ വിധത്തിലുള്ള എൽഇഡി ഹെഡ്‌ലാംപാണ് പ്രധാന ആകർഷണം. സൂപ്പർ മീറ്റിയറിലെ അതേ വിധത്തിലുള്ള അലുമിനിയം സ്വിച്ച് ക്വൂബുകളും ഇവിടെ കാണാം. 7 സ്പോക് അലോയ് വീലുകൾ വാഹനത്തിനു ലഭിച്ചതോടെ പൂർണമായി ‘അൾട്രാ ലക്ഷ്വറി’ നിലവാരത്തിലേക്ക് ഇരു വാഹനങ്ങളും മാറി. അലോയ് വീലുകളിൽ ജിടി മോഡലിൽ പുതിയ ‘റെ‍ഡ്സ്റ്റെയിൻ സെഞ്ചുറോ എസ്ടി’ ടയറുകളാണ്. കോണ്ടിനെന്റർ ജിടിയിൽ പഴയ മോഡലിലേതുപോലെ തന്നെ സിയറ്റ് തുടരും. ഹാൻഡ്ൽബാറിന്റെ ഇടതുഭാഗത്തായി പുതുതായി കയറിക്കൂടിയ യുഎസ്ബി ചാർജിങ് പോർട്ടാണ് ഇതിൽ കാലങ്ങളായി റൈഡർമാർ ആവശ്യപ്പെട്ടിരുന്ന സന്നാഹം. 648 സിസി പാരലൽ ട്വിൻ എൻജിനുകളാണ് ഇരു മോഡലുകളിലും ഉപയോഗിക്കുന്നത്.

Related Articles

Back to top button