Big B
Trending

ടെലികോം ഉപകരണങ്ങളുടെ നിയമവിരുദ്ധ ഇറക്കുമതി: നടപടികളുമായി ടെലികോം വകുപ്പ്

നിയമ വിരുദ്ധമായ ടെലികോം ഉപകരണ ഇറക്കുമതി സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള നടപടികളുമായി ടെലികോം വകുപ്പ്. പ്രൊഡക്റ്റ് കോഡുകളില്‍ മാറ്റം വരുത്തി ചില കമ്പനികളുടെ ഉത്പന്നങ്ങള്‍ ഇന്ത്യയിലെത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. നോണ്‍ ട്രസ്റ്റഡ് വിഭാഗത്തില്‍ പെടുന്ന ടെലികോം ഉപകരണങ്ങളുടെ ഇറക്കുമതി സംബന്ധിച്ച പരിശോധന നടത്താന്‍ കസ്റ്റംസ് വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ടെലികോം വകുപ്പ്. പ്രൊഡക്റ്റ് കോഡ് തിരുത്തിയുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് വഴി മാല്‍വെയര്‍ അടങ്ങുന്ന ടെലികോം ഉപകരണങ്ങള്‍ രാജ്യത്തെത്താനുള്ള സാധ്യതയുണ്ട്. ഇവ മുഴുവന്‍ നെറ്റ് വര്‍ക്കിനേയും ബാധിച്ചേക്കും. ഇറക്കുമതി ഇളവുള്ള ഉത്പന്നങ്ങളുടെ പ്രൊഡക്റ്റ് കോഡ് ഉപയോഗിച്ച് മറ്റ് വസ്തുക്കള്‍ എത്തുന്നത് നികുതിയിനത്തില്‍ ലഭിക്കേണ്ട വരുമാനം നഷ്ടപ്പെടുത്തുകയും ചെയ്യും. ഈ സാഹചര്യത്തില്‍ രാജ്യസുരക്ഷ ഉള്‍പ്പടെയുള്ള താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ടെലികോം വകുപ്പ് കസ്റ്റംസിന്റെ സഹായത്തോടെ പരിശോധനകള്‍ കടുപ്പിക്കുന്നത്. പ്രൊഡക്റ്റ് കോഡ് തിരുത്തിയിട്ടുണ്ടോ എന്നതുള്‍പ്പടെയുള്ള കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കും ടെലികോം ആവശ്യങ്ങള്‍ക്കായുള്ള ചരക്കുകൾ രാജ്യത്തേക്ക് കടത്തിവിടുക. പ്രൊഡക്റ്റ് ലിങ്ക്ഡ് ഇന്‍സെന്റീവ്‌സ് (പിഎല്‍ഐ) സ്‌കീമില്‍ ഇന്ത്യയിലെത്തുന്ന ഉത്പന്നങ്ങളുടെ മറവ് പിടിച്ചാണ് അനുവദനീയമല്ലാത്ത വിലകുറഞ്ഞ ഉപകരണങ്ങള്‍ രാജ്യത്തെത്തുന്നത്.

Related Articles

Back to top button