Tech
Trending

സ്മാർട് ഫോൺ വിപണിയിൽ പുതുയുഗം കുറിച്ച് റെഡ്മി നോട്ട് 10 സീരീസ്

അമോലെഡ് സ്‌ക്രീനുമായി അവതരിപ്പിക്കുന്ന ആദ്യത്തെ റെഡ്മി നോട്ട് 10 സീരീസ് പുറത്തിറക്കിയിരിക്കുകയാണ് ഷഓമി.റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്‌സ് എന്നിങ്ങനെ മൂന്നു വേരിയന്റുകളാണ് ഈ സീരീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയ്ക്ക് 11,999-21,999 രൂപ വരെയായിരിക്കും വില.ആന്‍ഡ്രോയിഡ് 11ല്‍ ആണ് പുതിയ ഹാൻഡ്സെറ്റുകൾ പ്രവര്‍ത്തിക്കുക. അക്വാ ഗ്രീന്‍, ഷാഡോ ബ്ലാക്, ഫ്രോസ്റ്റ് വൈറ്റ് എന്നീ മൂന്നു നിറങ്ങളിലായിരിക്കും ഫോണുകൾ ലഭ്യമാകുക.


11 എന്‍എം സാങ്കേതികവിദ്യയുള്ള ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 678 പ്രോസസറാണ് ഫോണിനു നല്‍കിയിരിക്കുന്നത്. തുടക്ക വേരിയന്റിന് 4ജിബി റാമും, 64 ജിബി സ്റ്റോറേജ് ശേഷിയുമാണുള്ളത്.6.43-ഇഞ്ച് വലുപ്പമുള്ള ഫുള്‍ എച്ച്ഡി പ്ലസ് റെസലൂഷനുള്ള അമോലെഡ് സ്‌ക്രീനാണ് ഫോണിനുള്ളത്.പുതിയ സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് റെഡ്മി നോട്ട് 10. 48 എംപി സെന്‍സര്‍,8 എംപി അള്‍ട്രാ വൈഡ്, 2 എംപി മാക്രോ, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവ ഉൾപ്പെടുന്ന ക്വാർട്ടർ ഹെലിക്യാം ക്ലാസ് സ്വീകരണമാണ് ഈ ഫോണിൽ ഒരുക്കിയിരിക്കുന്നത്.സെല്‍ഫി ക്യാമറയ്ക്ക് 13 എംപി റെസലൂഷനാണ് ഉള്ളത്. 5000 എംഎഎച് ആണ് ബാറ്ററി. ഫോണിനൊപ്പം 33w ക്വിക് ചാര്‍ജര്‍ ലഭിക്കും. കോര്‍ണിങ് ഗൊറിലാ ഗ്ലാസ് 3യുടെ സംരക്ഷണമാണ് സ്‌ക്രീനിനു നല്‍കിയിരിക്കുന്നത്.റെഡ്മി നോട്ട് 10 സീരീസുകളിലെ ഫോണുകള്‍ തമ്മിലുള്ള വ്യത്യാസങ്ങളില്‍ ഒന്ന് ക്യാമറ റെസലൂഷൻ ആണ്. പ്രോയുടെ പ്രധാന ക്യാമറയ്ക്ക് 64 എംപി റെസലൂഷനാണ് എങ്കില്‍ മാക്‌സിന്റെ പ്രധാന ക്യാമറാ സെന്‍സറിന് 108 എംപി റെസലൂഷനുമാണുള്ളത്.

Related Articles

Back to top button