
ഇന്ത്യയുടെ പുതിയ സമൂഹ മാധ്യമ നിയമങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്റര്‍നെറ്റ് കമ്പനിയായ മോസിലയും അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് സൊസൈറ്റിയും. ഈ പുതിയ നിയമങ്ങളിലൂടെ ഉപയോക്താക്കളെ സംരക്ഷിച്ചു നിർത്തുന്ന ഫീച്ചറുകളായ എന്‍ഡ്-ടു-എന്‍ഡ് എൻക്രിപ്ഷനും മറ്റും ഇല്ലാതാക്കിയേക്കുമെന്നും, അതുമൂലം ഉപയോക്താക്കള്‍ നിരീക്ഷിക്കപ്പെട്ടേക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ നിയമങ്ങള്‍ നിലവില്‍ വന്നാല്‍ ഇന്ത്യയില്‍ എത്തുന്ന ഇന്റര്‍നെറ്റിന്റെ സ്വഭാവം മാറിയേക്കാമെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഈ നിയമങ്ങൾ ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയായേക്കാമെന്നും മൊത്തം ഇന്റര്‍നെറ്റിനും ആളുകളുടെ സംഭാഷണ സ്വാതന്ത്ര്യത്തിനും വരെ കനത്ത ആഘാതം സൃഷ്ടിച്ചേക്കാമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.ഓണ്‍ലൈനില്‍ ഇതുവരെ പരിഹാരമില്ലാതെ കിടന്ന പല പ്രശ്നങ്ങള്‍ക്കും ഒരു ഉത്തരമെന്ന നിലയിലാണ് ഇന്ത്യ സ്വന്തം നിലയില്‍ പുതിയ നിയമങ്ങള്‍ അവതരിപ്പിച്ചത്. അതേസമയം, പുതിയ നിയമങ്ങള്‍ പരിമിതപ്പെടുത്തിയില്ലെങ്കില്‍ നൂതനത്വം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് അത് തിരിച്ചടിയായേക്കുമെന്നും നാസ്കോമും അഭിപ്രായപ്പെട്ടു.