Big B
Trending

ബിറ്റ്‌കോയിൻ മൂല്യത്തിൽ വൻ ഇടിവ്

നവംബറിലെ റെക്കോഡ് നിലവാരമായ 69,000 ഡോളറിൽനിന്ന് ബിറ്റ്കോയിന്റെ മൂല്യത്തിലുണ്ടായ ഇടിവ് 40ശതമാനത്തിലധികം. കഴിഞ്ഞ സെപ്റ്റംബറിനുശേഷം ഇതാദ്യമായി ബിറ്റ്കോയിന്റെ മൂല്യം 40,000 ഡോളറിന് താഴെയെത്തുകയുംചെയ്തു.39,774 നിലവാരത്തിലാണ് വ്യാപാരംനടക്കുന്നത്. ഇതോടെ ഈവർഷംമാത്രമുണ്ടായ നഷ്ടം 14ശതമാനമായി. കോവിഡ് വ്യാപനത്തിനിടെ വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ ഉത്തേജന നടപടികൾ പ്രഖ്യാപിച്ചതോടെ (പണലഭ്യത ഉയർന്നപ്പോൾ) റീട്ടെയിൽ നിക്ഷേപകരുടെ ഇടപെടൽമൂലം ബിറ്റ്കോയിന്റെ മൂല്യം ഉയരങ്ങളിലേയ്ക്കുകുതിച്ചു. എന്നാൽ യുഎസ് ഫെഡറൽ റിസർവ് ഉത്തജേന നടപടികളിൽനിന്ന് ഘട്ടംഘട്ടമായി പിൻവാങ്ങുമെന്ന് പ്രഖ്യാപിച്ചതാണ് ഇപ്പോൾ ബിറ്റ്കോയിൻ ഉൾപ്പടെയുള്ള ക്രിപ്റ്റോകറൻസികൾക്ക് തിരിച്ചടിയായത്. ഈവർഷംതന്നെ ബിറ്റ്കോയിന്റെ മൂല്യം 20,000 ഡോളറിന് താഴെയെത്തുമെന്നാണ് ഇൻഫ്രസ്ട്രക്ചർ ക്യാപിറ്റൽ അഡൈ്വസേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ ജെയ് ഹാറ്റ്ഫീൽഡിന്റെ വിലയിരുത്തൽ.2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സതോഷി നാകാമോട്ടോ സൃഷ്ടിച്ച ബിറ്റ്കോയിൻ 2019 അവസാനം മുതൽ ശരാശരി 500ശതമാനമാണ് നേട്ടമുണ്ടാക്കിയത്. 2009ലാണ് ബിറ്റ്കോയിന്റെ പൊതുവായ വ്യാപാരം ആരംഭിച്ചത്.

Related Articles

Back to top button