Big B
Trending

എജിആര്‍ കുടിശ്ശിക തീര്‍ക്കാന്‍ 35.8ശതമാനം ഓഹരി സര്‍ക്കാരിന് നൽകാനൊരുങ്ങി വോഡാഫോണ്‍ ഐഡിയ

എജിആർ കുടിശ്ശികയും പലിശയുമിനത്തിൽ സർക്കാരിന് നൽകാനുള്ള തുക ഓഹരിയാക്കിമാറ്റാൻ വോഡാഫോൺ ഐഡിയയുടെ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.കുടിശ്ശികയ്ക്ക് മൊറട്ടോറിയം കാലയളവിൽ പലിശനൽകാൻ ബാധ്യതയുള്ളതിനാൽ അതുകൂടി കണക്കിലെടുത്താണ് സർക്കാരിനുള്ള ഓഹരി അലോട്ട്മെന്റ് തീരുമാനിച്ചിട്ടുള്ളത്.സ്പെക്ട്രം ലേല തവണകളും പലിശയും എജിആർ കുടിശ്ശികയുമടക്കം നൽകാനുള്ള 16,000 കോടി രൂപയാണ് ഓഹരിയായി സർക്കാരിന് നൽകുക. നിലവിലെ മൂല്യത്തിൽനിന്നുംകുറച്ച് ഓഹരിയൊന്നിന് 10 രൂപ പ്രകാരമായിരിക്കും ഓഹരി അനുവദിക്കുക.ഇതോടെ കമ്പനിയിൽ 35.8ശതമാനമായിരിക്കും സർക്കാരിന് ഓഹരി പങ്കാളിത്തം ലഭിക്കുക. നിലവിലെ പ്രമോട്ടർമാരായ വോഡാഫോൺ ഗ്രൂപ്പിന് 28.5ശതമാനവും ആദിത്യ ബിർള ഗ്രൂപ്പിന് 17.8ശതമാനവും പങ്കാളത്തവുമാണ് കമ്പനിയിലുള്ളത്.2021ലെ ആശ്വാസ പാക്കേജിന്റെ ഭാഗമായി കുടിശ്ശിക തീർക്കാൻ വിവിധ പദ്ധതികൾ ടെലികോം കമ്പനികൾക്കുമുന്നിൽവെച്ചിരുന്നു. ഇതുപ്രകാരം നാലുവർഷത്തെ സാവകാശമാണ് വോഡാഫോൺ ഐഡിയയും ഭാരതി എയർടെലും ആവശ്യപ്പെട്ടത്. കുടിശ്ശികയും പലിശയും ഓഹരിയാക്കിമാറ്റാതെ അടച്ചുതീർക്കാനാണ് ഭാരതി എയർടെലിന്റെ തീരുമാനം.

Related Articles

Back to top button