Tech
Trending

ഒപ്പോ എൻകോ എം32 ഇയർഫോൺ ഇന്ത്യയിലെത്തി

സ്‌മാർട് ഫോൺ നിർമാതാക്കളായ ഒപ്പോയുടെ പുതിയ വയർലെസ് ഇയർഫോൺ എൻകോ എം32 ഇന്ത്യയിൽ അവതരിപ്പിച്ചു. 35 മിനിറ്റ് ഫ്ലാഷ് ചാർജ് ചെയ്താൽ തുടർച്ചയായി 28 മണിക്കൂർ വരെ ഉപയോഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ജനുവരി 10 മുതൽ ആമസോണിലും ഓപ്പോ സ്റ്റോറുകളിലും പുതിയ ഇയർഫോൺ ലഭ്യമാകും. ഒപ്പോ എൻകോ എം 32 വയർലെസ് ഇയർഫോണുകളുടെ ഇന്ത്യയിലെ വില 1,799 രൂപയാണ്. എന്നാൽ, ജനുവരി 12 വരെ ഒപ്പോ എൻകോ എം32 ഇയർഫോൺ 1,499 രൂപ കിഴിവിൽ വാങ്ങാം.വയർലെസ് ഇയർഫോണുകൾ കറുപ്പ് നിറത്തിലാണ് വരുന്നത്. ഒരേസമയം രണ്ട് സ്‌മാർട് ഫോണുകളുമായോ ടാബ്‌ലെറ്റുകളുമായോ കണക്‌റ്റ് ചെയ്യാൻ ശേഷിയുള്ള ബ്ലൂടൂത്ത് 5.0 ലോ-ലേറ്റൻസി ട്രാൻസ്മിഷൻ സാങ്കേതികവിദ്യയാണ് ഒപ്പോ എൻകോ എം32 ൽ ഘടിപ്പിച്ചിരിക്കുന്നത്. ഈ ഇയർഫോൺ പൊടിയും വെള്ളവും (ഐപി55) പ്രതിരോധിക്കുന്നതാണ്. ഇതിനാൽ തന്നെ പുറത്തുള്ള ഓട്ടത്തിനും വർക്കൗട്ടുകൾക്കും അനുയോജ്യമാണ്.ഇതിന് മാഗ്നറ്റിക് ഇയർബഡുകളും ഉണ്ട്. കോളുകൾ നിയന്ത്രിക്കുന്നതിനും വോയ്‌സ് അസിസ്റ്റന്റുകൾ സജീവമാക്കുന്നതിനുമുള്ള മൾട്ടി-ഫങ്ഷൻ ബട്ടണും വോളിയം റോക്കറുകളും ഇയർഫോണുകളുടെ വലതുവശത്ത് സ്ഥാപിച്ചിരിക്കുന്നു.ഒപ്പോ എൻകോ എ32 ൽ 220 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. ഇത് പൂർണമായി ചാർജ് ചെയ്താൽ 28 മണിക്കൂർ വരെ ഉപയോഗിക്കാം. വയർലെസ് ഇയർഫോണുകൾ ടൈപ്പ്-സി പോർട്ട് വഴി അതിവേഗ ചാർജിങ്ങിനും സാധിക്കും. കൂടാതെ 10 മിനിറ്റ് ചാർജ് ചെയ്താൽ 20 മണിക്കൂർ മ്യൂസിക് പ്ലേബാക്ക് സമയം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡ്യുവൽ ഡിവൈസ് സ്വിച്ചിങ്, ഇൻഡിപെൻഡന്റ് ബാസ് ചേംബർ ഡിസൈൻ, കോളുകൾക്കുള്ള നോയിസ് ക്യാൻസലേഷൻ, സിരി, ഗൂഗിൾ അസിസ്റ്റന്റ് തുടങ്ങിയ വോയിസ് അസിസ്റ്റന്റുകൾക്കുള്ള പിന്തുണ എന്നിവയാണ് മറ്റ് ഫീച്ചറുകൾ.

Related Articles

Back to top button