Auto
Trending

നവംബറില്‍ റെക്കോഡ് നിര്‍മാണം ലക്ഷ്യമിട്ട് മാരുതി സുസുക്കി

കോവിഡ് വ്യാപനത്തെ തുടർന്ന് ലോകത്താകമാനമുള്ള വാഹനമേഖലയിൽ ഉണ്ടാക്കിയ പ്രധാന പ്രതിസന്ധിയായിരുന്നു സെമികണ്ടക്ടർ ചിപ്പുകളുടെ ക്ഷാമം. ചിപ്പുകളുടെ നിർമാണത്തിലും വിതരണത്തിലുമുണ്ടായ ക്ഷാമം പുതുതലമുറ വാഹനങ്ങളുടെ നിർമാണത്തെ ഗുരുതരമായി ബാധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വാഹന നിർമാതാക്കൾ വാഹനനിർമാണവും കുറച്ചിരുന്നു. എന്നാൽ, പുതിയ റിപ്പോർട്ട് അനുസരിച്ച് ചിപ്പ് ക്ഷാമം താമസിയാതെ പരിഹരിക്കപ്പെടുന്നതായാണ് സൂചന.വരുംമാസങ്ങളിൽ വാഹനങ്ങളുടെ നിർമാണം പൂർവ്വസ്ഥിതിയിലെത്തുമെന്ന മാരുതിയുടെ പ്രഖ്യാപനത്തോടെയാണ് ചിപ്പുകൾ ലഭ്യമായി തുടങ്ങിയെന്ന നിഗമനങ്ങൾ ഉയർത്തുന്നത്. നവംബർ മാസത്തിൽ 1.5 ലക്ഷം വാഹനങ്ങൾ നിർമിക്കാൻ സാധിക്കുമെന്നാണ് മാരുതിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.മാരുതി സ്വിഫ്റ്റ്, ഡിസയർ, വിത്താര ബ്രെസ തുടങ്ങിയ വാഹനങ്ങളുടെ നിർമാണം ഉയർത്തുമെന്നുമാണ് മാരുതി അറിയിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മലേഷ്യയിൽ ചിപ്പ് നിർമാണം പൂർവ്വസ്ഥിതി കൈവരിച്ചാൽ ഡിസംബർ മാസത്തോടെ മാരുതിയുടെ വാഹന നിർമാണം നവംബർ മാസത്തെക്കാൾ കൂടുമെന്നാണ് മാരുതിയുടെ പ്രതീക്ഷ. സൗത്ത് ഏഷ്യൻ രാജ്യങ്ങളിലാണ് പ്രധാനമായും ചിപ്പ് നിർമിക്കുന്നത്.സെമികണ്ടക്ടർ ചിപ്പുകളുടെ ക്ഷാമത്തെ തുടർന്ന് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ മാരുതിയുടെ വാഹന നിർമാണത്തിൽ 50 മുതൽ 60 ശതമാനം വരെ കുറവ് റിപ്പോർട്ട് ചെയ്തിരുന്നു. മലേഷ്യൻ ഗവൺമെന്റിന്റെ നയം അനുസരിച്ച് തൊഴിലാളികൾ പൂർണമായും വാക്സിൻ സ്വീകരിക്കുന്നതോടെ 100 ശതമാനം ഉത്പാദനക്ഷമമാകുമെന്നാണ് സൂചനകൾ. സെപ്റ്റംബർ-ഒക്ടോബർ മാസത്തിൽ ചിപ്പ് നിർമാണം 100 ശതമാനത്തിന് അടുത്തെത്തിയിട്ടുണ്ടെന്നും വരും മാസങ്ങളിൽ ഇത് ഉയരുമെന്നുമാണ് റിപ്പോർട്ട്.

Related Articles

Back to top button