Auto
Trending

ഇ-വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ പ്രത്യേക കണക്ഷന്‍ വേണ്ട

ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമായി ചാർജ് ചെയ്യാൻ വീടുകളിലും ഓഫീസുകളിലും പ്രത്യേക കണക്ഷൻ വേണ്ടെന്ന് വൈദ്യുതി ബോർഡ്. നിലവിലുള്ള കണക്ഷനിൽനിന്ന് വാഹന ബാറ്ററി ചാർജ് ചെയ്യാൻ സൗകര്യമുണ്ടാക്കാം. വീട്ടിലാണെങ്കിൽ വീട്ടിലെ വൈദ്യുതിയുടെ നിരക്ക് നൽകിയാൽ മതി.


ഓഫീസുകളിലോ സ്ഥാപനങ്ങളിലോ ആണെങ്കിൽ അവയ്ക്ക് ബാധകമായ നിരക്ക് നൽകണം. വ്യാവസായികാടിസ്ഥാനത്തിലുള്ള പൊതുചാർജിങ് സ്റ്റേഷനുകളിലെ ഉടമയ്ക്ക് വൈദ്യുതി ബോർഡ് അഞ്ചു രൂപ നിരക്കിൽ വൈദ്യുതി നൽകും. കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് ബോർഡ് ഇക്കാര്യങ്ങളിൽ വ്യക്തതവരുത്തിയത്.കാപ്ടീവ് ചാർജിങ് സ്റ്റേഷനുകൾക്കും നിലവിലെ കണക്ഷൻ ഉപയോഗിക്കാം. വ്യാവസായികാടിസ്ഥാനത്തിലല്ലാതെ ഒരു സ്ഥാപനത്തിന്റെയോ സർക്കാർ വകുപ്പിന്റെയോ കീഴിലുള്ളതോ വാഹനവ്യൂഹത്തിന്റെ ഉടമസ്ഥരുടെ സ്വന്തമോ ആയ ചാർജിങ് സ്റ്റേഷനുകളാണ് ഇവ.ഇത്തരം ചാർജിങ് സ്റ്റേഷനുകൾക്ക് കേന്ദ്രസർക്കാർ പ്രത്യേക നിരക്ക് ശുപാർശ ചെയ്തിട്ടില്ല. വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഇവയ്ക്ക് നിരക്ക് നിശ്ചയിക്കുന്നതുവരെ നിലവിലുള്ള കണക്ഷനിലെ നിരക്ക് നൽകിയാൽ മതി.

Related Articles

Back to top button