Big B
Trending

അതിസമ്പന്നരിൽ ഒന്നാമനായി ബെർണാഡ് അർനോൾഡ്

ലോകത്തെ അതി സമ്പന്നരുടെ ഫോബ്‌സ് പട്ടികയിൽ 21100 കോടി ഡോളർ ആസ്തിയുമായി ലൂയി വിറ്റൻ, സെഫോറ ഫാഷൻ ആഡംബര ബ്രാൻഡുകളുടെ ഉടമ ബെർണാഡ് അർനോൾഡ് ഒന്നാമത്. ടെസ്‌ല സഹസ്ഥാപകനായ ഇലോൺ മസ്‌ക് (18000 കോടി), ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് (11400 കോടി) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഈ വർഷത്തെ ഫോബ്സ് കോടീശ്വര പട്ടികയിൽ ആകെ 2640 പേരാണ് ഇടംപിടിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ പട്ടികയിൽ നിന്ന് 22 പേർ കുറവ്. 735 കോടീശ്വരരുമായി യുഎസ് ആണ് ഒന്നാമത്. 495 പേരുള്ള ചൈന രണ്ടാമത്. 169 പേരുമായി ഇന്ത്യ മൂന്നാം സ്ഥാനത്തും 126 പേരുമായി ജർമനി നാലാം സ്ഥാനത്തുമാണുള്ളത്. ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടം നേടിയിട്ടുള്ളവരുടെ ആകെ മൂല്യം 55 ലക്ഷം കോടി രൂപയാണ്. ശതകോടീശ്വരന്മാരായ ഇന്ത്യക്കാരിൽ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി (8340 കോടി) ആണ് മുന്നിൽ. ലോക റാങ്കിങ്ങിൽ അംബാനി ഒൻപതാമതാണ്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി (4720 കോടി), എച്ച്സിഎൽ സഹസ്ഥാപകൻ ശിവ് നാടാർ (2560 കോടി) എന്നിവർ തൊട്ടുപിന്നിലുണ്ട്. പട്ടികയിൽ 9 മലയാളികളും സ്ഥാനം പിടിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 530 കോടി ഡോളറാണ് ആസ്തി.

Related Articles

Back to top button