Tech
Trending

അള്‍ട്രാ-ലൈറ്റ് ലാപ്‌ടോപ്പ്; പവലിയന്‍ എയ്‌റോ 13യുമായി എച്ച്പി

ഏറ്റവും പുതിയ പവലിയന്‍ എയ്‌റോ 13 നോട്ട്ബുക്കുകള്‍ പുറത്തിറക്കി എച്ച്പി. എച്ച്പിയുടെ ഏറ്റവും ഭാരം കുറഞ്ഞതും കനം കുറഞ്ഞതുമായ എയ്‌റോ 13-ല്‍ ശക്തമായ എഎംഡി റൈസെന്‍ 7 പ്രൊസസറിനൊപ്പം റാഡിയോണ്‍ ഗ്രാഫിക്സും എത്തുന്നു. വാം ഗോള്‍ഡ്, നാച്ചുറല്‍ സില്‍വര്‍, പേല്‍ റോസ് ഗോള്‍ഡ് നിറങ്ങളില്‍ ലഭ്യമായ പവലിയന്‍ എയ്‌റോ 13-ന്റെ വില ഏകദേശം 72,999 രൂപ മുതലാണ് ആരംഭിക്കുന്നത്. 13.3 ഇഞ്ച് 2.5 കെ റെസല്യൂഷനുള്ള ഐപിഎസ് ഡിസ്പ്ലേയാണ് എയ്‌റോ 13-ന്റേത്. 4-വശങ്ങളുള്ള ഇടുങ്ങിയ ബെസല്‍ സ്‌ക്രീന്‍ ഉപയോഗിച്ചാണ് ലാപ്‌ടോപ്പിന്റെ ഫ്‌ലിക്കര്‍ രഹിത ഡിസ്പ്ലേ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വൈഫൈ 6 ഉപയോഗിച്ച് വിശ്വസനീയവും വേഗതയേറിയതുമായ കണക്റ്റിവിറ്റി, തടസ്സമില്ലാത്ത പ്രവര്‍ത്തനത്തിനായി 10.5 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ബാറ്ററി ലൈഫ്, മികച്ച വീഡിയോ കോളുകള്‍ക്കായി എഐ നോയ്സ് റിമൂവല്‍ സൗകര്യങ്ങളും എച്ച്പി വാഗ്ദാനം ചെയ്യുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടു കൂടിയ നോയിസ് റിമൂവല്‍ അനാവശ്യ ബാക്ക്ഗ്രൗണ്ട് നോയിസുകളെ ഒഴിവാക്കുന്നു. 970 ഗ്രാം ആണ് ലാപ്‌ടോപ്പിന്റെ ഭാരം.

Related Articles

Back to top button