Tech
Trending

ആപ്പിള്‍ നേരിട്ട് ഇന്ത്യയില്‍ വില്‍പന തുടങ്ങുന്നു

ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനികളിലൊന്നായ ആപ്പിള്‍ നേരിട്ട് ഇന്ത്യയില്‍ വില്‍പന തുടങ്ങുന്നു. ആദ്യത്തെ സ്റ്റോര്‍ മുംബൈയിലെ ബാന്ദ്ര കുര്‍ളാ കോംപ്ലക്‌സിലാണ്. ആദ്യ സ്റ്റോറിന്റെ പേര് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ആപ്പിള്‍ ബികെസി (ബാന്ദ്ര കുര്‍ളാ കോംപ്ലക്‌സ്) എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. ‘ഹലോ മുംബൈ, ഞങ്ങള്‍ നിങ്ങളെ ഇന്ത്യയിലെ ആദ്യ സ്‌റ്റോറിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ്. ആപ്പിള്‍ ബികെസിക്ക് നിങ്ങളുടെ സര്‍ഗാത്മകതയെ എങ്ങൊട്ടു കൊണ്ടുപോകാനാകുമെന്നു കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു’ എന്നാണ് കമ്പനി ഔദ്യോഗിക വെബ്‌സൈറ്റില്‍ കുറിച്ചത്. മള്‍ട്ടിനാഷനല്‍ ബാങ്കുകളും മറ്റും സ്ഥിതിചെയ്യുന്ന പ്രദേശത്തുള്ള, റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ‘ജിയോ വേള്‍ഡ് ഡ്രൈവ്’ മാളിലാണ് ആദ്യ ആപ്പിള്‍ സ്‌റ്റോര്‍. കൂടാതെ, ആപ്പിള്‍ ബികെസിയുടെ ലോഗോയില്‍ ‘കാലി പീലി’ ടാക്‌സി ആര്‍ട്ടും ആലേഖനം ചെയ്തിരിക്കുന്നു. ഇത് മുംബൈയുടെ മാത്രം സവിശേഷതകളിലൊന്നാണ്. ഇതിനു പുറമെ ആദ്യ ആപ്പിള്‍ സ്റ്റോര്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് ആഘോഷമാക്കാന്‍ ഒരു പ്രത്യേക സംഗീത പ്ലേ ലിസ്റ്റും പുറത്തിറക്കിയിട്ടുണ്ട്. ഇത് ആപ്പിള്‍ മ്യൂസിക്കില്‍ ലഭിക്കും.

Related Articles

Back to top button