
ഇന്ത്യയിലെ ആദ്യത്തെ പോക്കറ്റ് സൈസ് സ്വൈപ്പ് റീഡർ അവതരിപ്പിച്ച് സ്വകാര്യമേഖലയിലെ വായ്പദാതാവായ ആക്സിസ് ബാങ്ക്.റേസർപേ, മൈപിൻപാഡ്, ഈസ്ടാപ് എന്നിവയുടെ സാങ്കേതിക പിന്തുണയോടെയാണ് പുതിയ സംവിധാനമായ മൈക്രേപേ (MicroPay) ആക്സിസ് ബാങ്ക് അവതരിപ്പിച്ചത്.ഡിജിറ്റൽ പേയ്‌മെന്റുകൾ ലളിതമാക്കാൻ, പുറത്തിറക്കിയ സാങ്കേതികവിദ്യയിൽ അധിഷ്ടിതമായ മൈക്രോപേ സംവിധാനം, ഒരു റീട്ടെയിലറുടെ സ്മാർട്ട്‌ഫോണിനെ പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) ഉപകരണമാക്കി മാറ്റുന്നു.മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കികൊണ്ട് കാർഡുകൾ, യുപിഐ, ക്യുആർ കോഡുകൾ എന്നിവ വഴി പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിനുള്ള കുറഞ്ഞ ചെലവ് രീതി ഈ സംവധാനം ഉറപ്പാക്കുന്നു.ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്കായി “ഇൻസേർട്ട്”, “ടാപ്പ്” ഓപ്ഷനുകൾ അനുവദിക്കുന്ന പോക്കറ്റ് വലുപ്പമുള്ള ഗാഡ്‌ജെറ്റായി ചെറുതും വിലകുറഞ്ഞതുമായ കാർഡ് റീഡറാണ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ചിട്ടുള്ള ഈ സുരക്ഷിത കാർഡ് റീഡർ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് വ്യാപാരിയുടെ സ്‌മാർട്ട്‌ഫോണിൽ അവരുടെ പിൻ നൽകാം. സ്മാർട്ട്ഫോണുകളിലെ സോഫ്റ്റ്‌വെയർ അധിഷ്‌ഠിത പിൻ എൻട്രിയ്‌ക്കായി പിസിഐ മാനദണ്ഡങ്ങൾ പാലിക്കുന്നതിലൂടെ പിൻ സുരക്ഷ ഉറപ്പാക്കുന്നു.എല്ലാ വ്യാപാരികൾക്കും ഡിജിറ്റൽ പേയ്‌മെന്റ് സ്വീകാര്യത ലളിതമാക്കാൻ ഏറ്റവും പുതിയ പേയ്‌മെന്റ് സാങ്കേതികവിദ്യകൾ ഇന്ത്യയിൽ കൊണ്ടുവരുന്നത് തുടരുമെന്ന് ആക്സിസ് ബാങ്ക് അറിയിച്ചു.