Auto
Trending

രണ്ട് മില്ല്യണ്‍ ക്ലബ്ബില്‍ നെക്‌സ

വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി പ്രീമിയം വാഹനങ്ങള്‍ മാത്രം നിരത്തുകളില്‍ എത്തിച്ച വില്‍പ്പന ശൃംഖലയാണ് നെക്‌സ. എട്ടാം വയസിലേക്ക് പ്രവേശിക്കുന്ന നെക്‌സയിലൂടെ 20 ലക്ഷം വാഹനങ്ങളുടെ വില്‍പ്പന പൂര്‍ത്തിയാക്കിയെന്ന് മാരുതി സുസുക്കി അറിയിച്ചു. പ്രീമിയം വാഹനങ്ങള്‍ മാത്രം വില്‍ക്കുന്നതിനായി 2015 ജൂലൈയിലാണ് മാരുതി സുസുക്കി പ്രത്യേകം വില്‍പ്പന ശൃംഖല ആരംഭിച്ചത്. എസ്-ക്രോസ് എന്ന ക്രോസ്-ഓവര്‍ മോഡലാണ് ആദ്യമായി നെക്സയിലൂടെ വില്‍പ്പനയ്ക്ക് എത്തിയ വാഹനം. കഴിഞ്ഞ വര്‍ഷം മാരുതി സുസുക്കിയുടെ ആദ്യ മിഡ്-സൈസ് എസ്.യു.വി. മോഡലായ ഗ്രാന്റ് വിത്താര നെക്‌സ ശ്രേണിയിലേക്ക് എത്തുകയായിരുന്നു. 2023-ല്‍ രണ്ട് പുതിയ മോഡലുകളും നെക്‌സയില്‍ എത്തുന്നുണ്ട്. ക്രോസ് ഓവര്‍ മോഡലായ ഫ്രോങ്‌സ്, എസ്.യു.വി. മോഡലായ ജിമ്‌നി എന്നിവയാണ് ഈ വര്‍ഷം നെക്‌സയിലൂടെ വില്‍പ്പനയ്ക്ക് എത്തുന്നത്. രാജ്യത്തെ 280-ല്‍ അധികം നഗരങ്ങളിലായി 440 ഷോറൂമുകള്‍ നെക്‌സയുടേതായി ഉണ്ടെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. രാജ്യത്ത് ഏറ്റവുമധികം വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കുന്ന മാരുതി സുസുക്കിയുടെ മൊത്ത വില്‍പ്പനയുടെ 20 ശതമാനം നെക്സയിലൂടെയാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മികച്ച സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായതും സ്റ്റൈലിഷ് ആയിട്ടുള്ളതുമായ വാഹനങ്ങള്‍ക്ക് മാത്രമായാണ് നെക്‌സ എന്ന ആശയം ഒരുക്കിയത്. എട്ട് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം വാഹനങ്ങള്‍ വിറ്റഴിക്കാന്‍ സാധിച്ചതോടെ ഈ ആശയം വലിയ വിജയമായെന്ന് തെളിയിച്ചിരിക്കുകയാണ്.

Related Articles

Back to top button