Auto
Trending

ഒണിക്‌സ് എഡിഷനുമായി സ്കോഡ കുഷാക്ക്

സ്‌കോഡ ഇന്ത്യയില്‍ എത്തിച്ച മിഡ്-സൈസ് എസ്.യു.വി. മോഡലായ കുഷാക്കിന്റെ ഒണിക്‌സ് എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 12.39 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. അടിസ്ഥാന വേരിയന്റായ ആക്ടീവിനെക്കാള്‍ 80,000 രൂപയാണ് ഒണിക്‌സ് വേരിയന്റിന് അധികമായി വിലവരുന്നത്.കുഷാഖിന്റെ ആക്ടീവ്, അംബീഷന്‍ എന്നീ വേരിയന്റുകള്‍ക്ക് മധ്യത്തിലായിരിക്കും ഈ വാഹനത്തിന്റെ സ്ഥാനം. ഈ വാഹനം ലുക്കില്‍ വരുത്തിയിട്ടുള്ള ഏതാനും മാറ്റങ്ങളുടെയും കൂടുതല്‍ ഫീച്ചറുകളുടെയും അകമ്പടിയോടെയാണ് ഒണിക്‌സ് എഡിഷനായി മാറിയിരിക്കുന്നത്. റെഗുലര്‍ കുഷാക്കിന്റെ രൂപത്തില്‍ കാര്യമായ മാറ്റം വരുത്താതെ ഏതാനും കൂട്ടിച്ചേര്‍ക്കലാണ് ഒണിക്‌സില്‍ ഉള്ളത്. ഡോറുകളില്‍ നല്‍കിയിട്ടുള്ള ഗ്രേ ഫിനീഷ് ഗ്രാഫിക്‌സാണ് എക്സ്റ്റീരിയര്‍ വരുത്തിയിട്ടുള്ള ഏറ്റവും പ്രധാന പുതുമ. ഇതിനൊപ്പം ബി-പില്ലറില്‍ ഒണിക്‌സ് ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്. മുന്നിലെ ബമ്പറില്‍ നല്‍കിയിട്ടുള്ള ഫോക്‌സ് ഡിഫ്യൂസറും ഗ്രില്ലിന് ചുറ്റിലും നല്‍കിയിട്ടുള്ള ക്രോമിയം ബോര്‍ഡറും 16 ഇഞ്ച് സ്റ്റീല്‍ വീലില്‍ നല്‍കിയിട്ടുള്ള പുതിയ കവറുമാണ് പ്രത്യേക എഡിഷനിലെ മാറ്റങ്ങള്‍. മറ്റ് ഫീച്ചറുകള്‍ മുന്‍ മോഡലിലേത് നിലനിര്‍ത്തിയാണ് എത്തുന്നത്. എന്നാൽ, അകത്തളത്തില്‍ കാര്യമായ പുതുമകള്‍ വരുത്തിയിട്ടില്ല. സ്‌കഫ് പ്ലേറ്റിലും സീറ്റുകളിലെ ഹെഡ്‌റെസ്റ്റിലുമാണ് ഒണിക്‌സ് ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ളത്. ബ്ലാക്ക്-ഗ്രേ ഫിനീഷിങ്ങിലാണ് ഇന്റീരിയര്‍ അണിയിച്ചിരിക്കുന്നത്. രണ്ട് സ്‌പോക്ക് സ്റ്റിയറിങ്ങ് വീല്‍, ക്രോമിയം ആവരണമുള്ള എ.സി.വെന്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ വിത്ത് എയര്‍ പ്യൂരിഫയര്‍, ഏഴ് ഇഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീന്‍ തുടങ്ങിയ ഫീച്ചറുകളും ഒണിക്‌സ് എഡിഷനില്‍ ഇന്റീരിയറില്‍ നല്‍കിയിട്ടുണ്ട്. മെക്കാനിക്കല്‍ ഫീച്ചറുകളില്‍ ആക്ടീവ്, അംബീഷന്‍ വേരിയന്റുകളുടെ പിന്‍ഗാമിയായാണ് ഒണിക്‌സ് എഡിഷന്‍ എത്തിയിട്ടുള്ളത്. 115 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഇതിലുള്ളത്.

Related Articles

Back to top button