Auto
Trending

കാരന്‍സിന്റെ ബുക്കിങ്ങ് തുറക്കാനൊരുങ്ങി കിയ മോട്ടോഴ്‌സ്

ഇന്ത്യയിലെ മൂന്ന് നിര എം.പി.വി. വാഹനങ്ങളിലെ ഏറ്റവും പുതിയ സാന്നിധ്യമാകാനൊരുങ്ങുന്ന കിയ മോട്ടോഴ്സിന്റെ കാരൻസിന്റെ ബുക്കിങ്ങ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജനുവരി 14 മുതൽ ഈ വാഹനത്തിനുള്ള ബുക്കിങ്ങ് ആരംഭിക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. അനൗദ്യോഗിക ബുക്കിങ്ങ് ഡീലർഷിപ്പുകളിൽ ആരംഭിച്ചതായും വിവരമുണ്ട്. ഡിസംബർ 16-ന് ആഗോളതലത്തിൽ അവതരിപ്പിച്ച ഈ വാഹനത്തിന്റെ വിതരണം മാർച്ച് മാസത്തിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രധാനമായും ഇന്ത്യൻ നിരത്തുകൾക്കായി ഡിസൈൻ ചെയ്തിട്ടുള്ള വാഹനമാണ് ഈ എം.പി.വി. എന്നാണ് കിയ മോട്ടോഴ്സ് അറിയിച്ചത്. കാരൻസിന്റെ ഉത്പാദനത്തിന്റെ 80 ശതമാനവും ഇന്ത്യയിൽ വിൽക്കുകയും 20 ശതമാനം വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്. ലെഫ്റ്റ് ഹാൻഡ്, റൈറ്റ് ഹാൻഡ് മോഡലുകൾ കയറ്റുമതി ചെയ്യുമെന്നാണ് വിവരം.എസ്.യു.വിയുടെ ലുക്കും എം.പി.വിയുടെ സ്പേസും ഒരുക്കി എത്തിയിട്ടുള്ള വാഹനമെന്നാണ് കാരൻസ് ഏറ്റവുമിണങ്ങുന്ന വിശേഷണം. കിയ മോട്ടോഴ്സിന്റെ പുതിയ ഡിസൈൻ ഫിലോസഫിയായ ഓപ്പോസിറ്റ്സ് യുണൈറ്റഡ് അടിസ്ഥാനമാക്കി ബോൾഡ് ഫോർ നേച്ചർ തീമിൽ ഒരുങ്ങിയിട്ടുള്ള വാഹനമാണ് കാരൻസ്. എസ്.യു.വിയുടെയും എം.പി.വിയുടെയും സവിശേഷതകളാണ് കാരൻസിന്റെ മറ്റൊരു ഹൈലൈറ്റ്. 4540 മില്ലിമീറ്റർ ആണ് നീളം. വീതി 1800 മില്ലിമീറ്ററും. 1700 മിലിമീറ്റർ ഉയരമുള്ള കാരൻസിന്റെ വീൽബേസ് 2780 മിലിമീറ്ററാണ്. ഈ സെഗ്മെന്റിലെ ഏറ്റവും ഉയർന്ന വീൽബേസാണിത്. 195 മില്ലിമീറ്ററാണ് ഗ്രൗണ്ട് ക്ലിയറൻസ്.എസ്.യു.വി. ഭാവത്തിലുള്ള ഡിസൈനാണ് കാരൻസിന് കമ്പനി നൽകിയിട്ടുള്ളത്. മൂന്നുനിരകളുള്ള ആറ്, ഏഴ് സീറ്റ് ഓപ്ഷനിലാണ് കാരൻസ് വിപണിയിലെത്തുക. വിശാലമായ ഇന്റീരിയറും എണ്ണിയാൽ തീരാത്ത ഫീച്ചറുകളും പുതിയ വാഹനത്തിൽ കിയ ഉൾപ്പെടുത്തിയിരിക്കുന്നു. ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് ഫീച്ചറായി ഉൾപ്പെടുത്തിയിരിക്കുന്നതാണ് കാരൻസിന്റെ മറ്റൊരു സവിശേഷത. ബേസ് മോഡൽ മുതൽ എല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ ലഭ്യമാണ്.ടൈഗർ നോസ് ഗ്രില്ല്, എൽ.ഇ.ഡി. ലൈറ്റുകൾ തുടങ്ങിയവ എക്സ്റ്റീരിയറിന് അഴകേകുമ്പോൾ, 10.25 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് അകത്തളത്തിലെ ആകർഷണം. വീഡിയോ ടെലിമാറ്റിക് നാവിഗേഷനുമുണ്ട്. ഡോർ പാഡുകളിൽ ക്രോം ഗാർണിഷുകൾ നൽകിയിട്ടുള്ളത് അകത്തളത്തെ പ്രീമിയം ആക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഗിയർ ലിവർ, സ്റ്റിയറിങ്ങ് വീൽ തുടങ്ങിയ ഫീച്ചറുകൾ സെൽറ്റോസിനും സോണറ്റിനും സമാനമായതാണ് കാരൻസിലും നൽകിയിട്ടുള്ളത്.പെട്രോൾ, ഡീസൽ എൻജിനുകളിലാണ് വാഹനം വിപണിയിലെത്തുക. 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനൊപ്പം 1.4 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനിലും വാഹനം ലഭിക്കും. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഐഎംടി 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷനുകളാണ് പെട്രോൾ എൻജിനിൽ നൽകിയിട്ടുള്ളത്.

Related Articles

Back to top button