Tech
Trending

നോയ്സ് കളര്‍ഫിറ്റ് കാലിബര്‍ സ്മാര്‍ട്ട് വാച്ച് വിപണിയിലെത്തി

ഇന്ത്യൻ സ്മാർട്ട് വാച്ച് നിർമ്മാതാക്കളായ നോയ്സ് ഏറ്റവും പുതിയ സ്മാർട്ട് വാച്ച് വിപണിയിലെത്തിച്ചു. നോയ്സ് കളർഫിറ്റ് കാലിബർ എന്ന് പേരിട്ടിരിക്കുന്ന വാച്ച് കമ്പനിയുടെ തന്നെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട് വാച്ചാണ്. 15 ദിവസം നീണ്ടുനിൽക്കുന്ന ബാറ്ററി ക്ഷമത, ശരീര ഊഷ്മാവ് അളക്കാനുള്ള സംവിധാനം, രക്തത്തിലെ ഓക്സിജൻ അളവ് പരിശോധിക്കാൻ സാധിക്കുന്ന SpO2 സംവിധാനം, ഹാർട്ട്റേറ്റ് മോണിറ്റർ എന്നിവയാണ് വാച്ചിന്റെ എടുത്തു പറയേണ്ട സവിശേഷതകൾ.3,999 രൂപയാണ് നോയ്സ് കളർഫിറ്റ് കാലിബറിന് ഇന്ത്യയിൽ നിശ്ചയിച്ചിരിക്കുന്ന വില. എന്നാൽ ആദ്യ വിൽപ്പന പ്രമാണിച്ച് 1,999 രൂപ നിരക്കിൽ ഫ്ലിപ്പ്കാർട്ടിൽ വാച്ച് ലഭ്യമാകും. ജനുവരി 6,2022 നാണ് വാച്ചിന്റെ ആദ്യ വിൽപ്പന. കറുപ്പ്, നീല, ചുവപ്പ്, വെള്ള നിറങ്ങളിൽ വാച്ച് ലഭ്യമാണ്.കൈയിന്റെ വലിപ്പത്തിനനുസരിച്ച് ക്രമീകരിക്കാവുന്ന സിലിക്കൺ സ്ട്രാപ്പാണ് വാച്ചിലുള്ളത്. മറ്റ് സ്മാർട്ട് വാച്ചുകൾ പോലെ തന്നെ ആൻഡ്രോയിഡ് ഫോണുകളുമായോ, ഐ ഫോണുകളുമായോ കണക്ട് ചെയ്താൽ നോട്ടിഫിക്കേഷനുകൾ വാച്ചിൽ ലഭിക്കും. ബ്ലൂടൂത്ത് സപ്പോർട്ടോട് കൂടി വരുന്ന വാച്ചിന് ഒരു മാഗ്നെറ്റിക് ചാർജറാണ് നൽകിയിരിക്കുന്നത്.240×280 പിക്സൽ സാന്ദ്രതയോട് കൂടിയ 1.69-ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് നോയ്സ് കളർഫിറ്റ് കാലിബറിന് നൽകിയിട്ടുള്ളത്. കൂടാതെ ത്രീ-ആക്സിസ് ആക്സിലറോമീറ്റർ സെൻസറിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന SpO2 സംവിധാനവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹൃദയമിടിപ്പ് നിരീക്ഷണ സംവിധാനവും ഉൾപ്പെടുത്തിയിരിക്കുന്നു.സമ്മർദ്ദം, ആർത്തവ നിരീക്ഷണം, ഉറക്കം, ശരീര ഊഷ്മാവ് നിരീക്ഷണം മുതലായ ഫീച്ചറുകളും വാച്ചിൽ ലഭ്യമാണ്. 60 സ്പോർട്സ് മോഡുകളും 150ൽ പരം വാച്ച് ഫേസുകളും ഉപയോഗിക്കാനുള്ള സൗകര്യവും വാച്ചിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഡസ്റ്റ്, വാട്ടർ റെസിസ്റ്റൻസ് ഉറപ്പാക്കുന്ന IP68 റേറ്റിങ്ങാണ് വാച്ചിന്റെ നിർമ്മാണത്തിന് നൽകിയിരിക്കുന്നത്.

Related Articles

Back to top button