Big B
Trending

ഓഗസ്റ്റിലെ ജിഎസ്ടി വരുമാനം 1.44 ലക്ഷംകോടി

ചരക്ക് സേവന നികുതിയിനത്തില്‍ ഓഗസ്റ്റില്‍ 1.44 ലക്ഷം കോടി രൂപ സമാഹരിച്ചതായി ധനമന്ത്രാലയം അറിയിച്ചു.തുടര്‍ച്ചയായി ആറുമാസമായി ജിഎസ്ടി വരുമാനം 1.40 ലക്ഷം കോടിക്കുമുകളിലാണ്. ജൂലായ് മാസത്തെ അപേക്ഷിച്ച് വരുമാനത്തില്‍ നാലുശതമാനം കുറവുണ്ട്. അതേസമയം കഴിഞ്ഞ വര്‍ഷം ഇതേകാലയളവിലെ വരുമാനവുമായി താരതമ്യംചെയ്യുമ്പോള്‍ 28ശതമാനമാണ് വര്‍ധന.ഓഗസ്റ്റില്‍ കേന്ദ്ര ജിഎസ്ടിയിനത്തില്‍ 24,710 കോടി രൂപയും സംസ്ഥാന ജിഎസ്ടിയിനത്തില്‍ 30,951 കോടി രൂപയുമാണ് സമാഹരിച്ചത്. സംയോജിത ജിഎസ്ടിയിനത്തില്‍ 77,782 കോടി രൂപയും ലഭിച്ചു. സെസായി സമാഹരിച്ചത് 10,168 കോടിയാണ്.2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 7.46 ലക്ഷം കോടിയാണ് ജിഎസ്ടിയായി സര്‍ക്കാരിന് ലഭിച്ചത്.

Related Articles

Back to top button