Tech

പുതിയ നോക്കിയ 2660 ഫ്‌ളിപ്പ് പുറത്തിറക്കി

നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ പുതിയ നോക്കിയ 2660 ഫ്‌ളിപ്പ് ഫോണ്‍ പുറത്തിറക്കി. 4,699 രൂപ വിലയുള്ള നോക്കിയ 2660 ഓണ്‍ലൈന്‍ സ്റ്റോറുകളിലും ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ലഭിക്കും. കറുപ്പ്, നീല, ചുവപ്പ് നിറങ്ങളിലാണ് ഫോണ്‍ എത്തുക.പോളി കാര്‍ബണേറ്റ് ബോഡിയില്‍ നിര്‍മിതമാണ് ഫോണ്‍. 2.8 ഇഞ്ച് വലിപ്പമുള്ളതാണ് പ്രധാന ഡിസ്‌പ്ലേ. ഫോണിന് പുറത്തുള്ള രണ്ടാമത്തെ സ്‌ക്രീന്‍ 1.77 ഇഞ്ച് ക്യുക്യൂവിജിഎ ഡിസ്‌പ്ലേയാണ്. 0.3 എംപി റിയര്‍ ക്യാമറയ്‌ക്കൊപ്പം ഫ്‌ളാഷ് നല്‍കിയിട്ടുണ്ട്.ബ്ലൂടൂത്ത് 4.2, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, മൈക്രോ യുഎസ്ബി സൗകര്യങ്ങളുമുണ്ട്. 128എംബി ഇന്റേണല്‍ സ്‌റ്റോറേജ് ഉണ്ട്. ഇതില്‍ 32 ജിബി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാം. 48 എംബി ആണ് റാം. യുണിസോക് ടി107 സിപിയു ആണ് ഫോണിന് ശക്തിപകരുക. എസ്30+ ഒഎസ് ആണ്. വിവിധ ഗെയിമുകള്‍ ലഭിക്കും.1450 എംഎഎച്ച് ബാറ്ററിയാണിതിന്. 4ജി വോള്‍ടി, എഫ്എം റേഡിയോ, തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഞങ്ങളുടെ ഫ്‌ളിപ്പ് ഫോണുകള്‍ക്ക് മുതിര്‍ന്നവരുടെ ഇടയില്‍ എല്ലായിപ്പോഴും വലിയ സ്വീകാര്യതയുണ്ട്. എന്നാല്‍ അടുത്ത കാലത്തായി യുവാക്കള്‍ ഫീച്ചര്‍ ഫോണുകള്‍ എടുക്കുന്ന ട്രെന്‍ഡ് കാണുന്നു. എളുപ്പം ഉപയോഗിക്കാം എന്നതും, ഈടു നില്‍ക്കുമെന്നതും ബാറ്ററി ലെഫും ഒപ്പം സ്റ്റൈലിഷ് ആയ ഡിസൈനും അതിനൊരു കാരണമാണ്.’ എച്ച് എംഡി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സന്‍മീത് സിങ് കൊച്ചാര്‍ പറഞ്ഞു.

Related Articles

Back to top button