Tech
Trending

ടൈറ്റന്‍ സൂപിന്റെ ആദ്യ അനലോഗ്-ഡിജിറ്റല്‍ വാച്ച് ശേഖരം അവതരിപ്പിച്ചു

കുട്ടികളുടെ വാച്ച് ബ്രാന്‍ഡായ ടൈറ്റന്‍ സൂപിന്റെ ആദ്യ അനലോഗ്-ഡിജിറ്റല്‍ വാച്ച് ശേഖരമായ സൂപ് അന-ഡിജി വിപണിയിലെത്തി. ക്വാര്‍ട്ട്‌സ്, ഡിജിറ്റല്‍ വാച്ചുകള്‍ അടങ്ങിയതാണ് ശേഖരം.കുട്ടികള്‍ക്ക് അവരുടെ ഭാവനയെ പ്രയോജനപ്പെടുത്താനാവും വിധം ആകര്‍ഷകമായ ശ്രേണിയിലുള്ള സൂപ് അന-ഡിജി വാച്ച് ശേഖരം 1,325 രൂപയ്ക്കാണ് ലഭ്യമാക്കിയിട്ടുള്ളത്. ടൈറ്റന്‍ വേള്‍ഡ് ഷോറൂമുകളിലും ഓണ്‍ലൈനായും സ്വന്തമാക്കാം. മൂന്ന് സോളിഡ് കളര്‍ കോമ്പിനേഷനുകളിലാണ് അന-ഡിജി ശ്രേണിയിലെ സ്‌പോര്‍ട്ടി വാച്ചുകള്‍ അവതരിപ്പിച്ചത്. സമയത്തിന് പുറമെ എല്‍സിഡി ഡിസ്‌പ്ലെ, അലാം, തിയതി, 12-24 മണിക്കൂര്‍ ഫോര്‍മാറ്റുകള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യം, ബാക്ക് ലൈറ്റ്, 1/100 സെക്കന്റ് ക്രോണോഗ്രാഫ് കൗണ്ടര്‍ തുടങ്ങിയവ അടക്കം നിരവധി സവിശേഷതകള്‍ വാച്ചിലുണ്ട്. ഇരുവശങ്ങളിലും രണ്ടു വീതം ആകെ നാല് സൈഡ് കീയാണുള്ളത്. അലാം, ബാക്ക്‌ലൈറ്റ്, ക്രോണോഗ്രാഫ് കൗണ്ടര്‍, സമയ ക്രമീകരണം തുടങ്ങിയ വിവിധ സവിശേഷകള്‍ പ്രയോജനപ്പെടുത്താന്‍ ഈ ഫീച്ചര്‍ സഹായകരമാണ്.

Related Articles

Back to top button