
സ്‌കൈപ്പില്‍ പുതിയ ഫീച്ചറുമായി ടെക് ഭീമനായ മൈക്രോസോഫ്റ്റ്. സ്‌കൈപ്പിലൂടെ വീഡിയോ കോളില്‍ സംസാരിക്കുന്നയാളുടെ ശബ്ദം തത്സമയം വിവര്‍ത്തനം ചെയ്യാനുള്ള ഫീച്ചറാണ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്.ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മന്‍, ചൈനീസ് തുടങ്ങിയ ഭാഷകളിലാണ് പ്രാഥമിക ഘട്ടത്തില്‍ ഈ ഫീച്ചര്‍ ലഭ്യമാവുക.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് വിവര്‍ത്തനം സംഭവിക്കുന്നത്. വിവര്‍ത്തനം ചെയ്ത ശബ്ദം യഥാര്‍ത്ഥ സ്പീക്കറിന്റേതിന് സമാനമായിരിക്കുമെന്നും വിവരങ്ങളുണ്ട്. സ്‌കൈപ് ടു സ്‌കൈപ് വീഡിയോ കോളില്‍ തത്സമയ വിവര്‍ത്തനം അവതരിപ്പിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് ബ്ലോഗില്‍ കുറിച്ചു. വേറെ ഭാഷ സംസാരിക്കുന്നയാളുമായി നിങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ തന്നെ സംസാരിക്കാനാകും. വിവര്‍ത്തനം തത്സമയം തന്നെ നടക്കുമെന്നും മൈക്രോസോഫ്റ്റ് കൂട്ടിച്ചേര്‍ത്തു.