ടൈപ്പ്-സി ചാര്‍ജിങ് പോര്‍ട്ട് ഉള്‍പ്പെടുത്തിയുള്ള ഐഫോണുകള്‍ താമസിയാതെ പുറത്തിറക്കുമെന്ന് ആപ്പിള്‍. വാള്‍സ്ട്രീറ്റ് ജേണലിന്റെ വാര്‍ഷിക ടെക്ക് ലൈവ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെ ആപ്പിളിന്റെ വേള്‍ഡ് വൈഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് ഗ്രെഗ് ജോസ്വിയാക് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.2024-ഓടുകൂടി എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും യുഎസ്ബി ടൈപ്പ്-സി സ്ലോട്ട് നിര്‍ബന്ധമാക്കിയുള്ള യൂറോപ്യന്‍ യൂണിയന്റെ നിയമം പാലിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.നിലവില്‍ ലൈറ്റ്നിങ് പോര്‍ട്ട് ഉള്ള ഐഫോണുകളാണ് കമ്പനി വില്‍പ്പനയ്ക്കെത്തിക്കുന്നത്.മാര്‍ക്ക് ഗുര്‍മാന്‍ ഈ മാസം ആദ്യം പങ്കുവെച്ച പവര്‍ ഓണ്‍ ന്യൂസ് ലെറ്ററില്‍ 2023 അവസാനത്തോടെ പുറത്തിറക്കുന്ന ഐഫോണ്‍ 15 ഫോണുകളില്‍ ടൈപ്പ് സി പോര്‍ട്ട് ആയിരിക്കുമെന്ന് പറയുന്നുണ്ട്.ഇതിനകം തന്നെ മാക്ക് കംപ്യൂട്ടറുകളും വിവിധ ഐപാഡ് മോഡലുകളും ടൈപ്പ് സി പോര്‍ട്ട് ഉള്‍പ്പെടുത്തിയാണ് ആപ്പിള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. ആപ്പിളിന്റെ എല്ലാ ഉപകരണങ്ങളിലും 2024-ഓടുകൂടി ടൈപ്പ്-സി ചാര്‍ജിങ് ഉള്‍പ്പെടുത്തുമോ അതോ പുതിയ ഉപകരണങ്ങളില്‍ മാത്രമാണോ ഉണ്ടാവുക എന്ന് വ്യക്തമല്ല.
Related Articles
Check Also
Close