
നത്തിങിന്റെ മൂന്നാമത്തെ ഉല്‍പന്നം പുറത്തിറക്കി. നത്തിങ് ഇയര്‍ (സ്റ്റിക്ക്) എന്ന ഇയര്‍ബഡുകളാണ് പുറത്തിറക്കിയത്. 12.6 എംഎം ഡൈനാമിക് ഡ്രൈവറുകളുള്ള നത്തിങിന്റെ സ്വന്തം സുതാര്യമായ രൂപകല്‍പനയോടുകൂടിയാണ് നത്തിങ് ഇയര്‍ (സ്റ്റിക്ക്) അവതരിപ്പിച്ചിരിക്കുന്നത്. എഎസി, എസ്ബിസി കോഡക്കുകള്‍ ഇത് പിന്തുണയ്ക്കും.ഒരു തവണ ചാര്‍ജ് ചെയ്താല്‍ ഇയര്‍ബഡില്‍ തുടര്‍ച്ചയായി ഏഴ് മണിക്കൂര്‍ നേരം പാട്ടുകള്‍ ആസ്വദിക്കാം. മൂന്ന് മണിക്കൂര്‍ നേരം കോളുകളും ചെയ്യാം. കേസ് ഉപയോഗിക്കുന്നതുവഴി ഒറ്റച്ചാര്‍ജില്‍ 29 മണിക്കൂര്‍ പ്ലേബാക്ക് ടൈം ആണ് കമ്പനി നത്തിങ് ഇയര്‍ (സ്റ്റിക്ക്) ല്‍ വാഗ്ദാനം ചെയ്യുന്നത്.നത്തിങ് ഇയര്‍ (1) ല്‍ ഉണ്ടായിരുന്നത് പോലെ സിലിക്കണ്‍ ടിപ്പ് പുതിയ ഇയര്‍ ബഡിനില്ല. ബട്ടന്‍ ഉപയോഗിച്ചാണ് ഇതിന്റെ നിയന്ത്രണം. ഐപി 54 ഡസ്റ്റ് ആന്റ് വാട്ടര്‍ റസിസ്റ്റന്‍സുണ്ട്. ഗൂഗിള്‍ ഫാസ്റ്റ് പെയര്‍, മൈക്രോസോഫ്റ്റിന്റെ സ്വിഫ്റ്റ് പെയര്‍ എന്നിവയുടെ പിന്തുണയുണ്ട്. ബ്ലൂടൂത്ത് 5.2 പിന്തുണയ്ക്കും. ആന്‍ഡ്രോയിഡ് 5.1 ലും അതിന് ശേഷം പുറത്തിറങ്ങിയ പതിപ്പുകളിലും അതുപോലെ ഐഒഎസ് 11 ലും അതിന് മുകളിലുള്ള പതിപ്പുകളിലും പ്രവര്‍ത്തിക്കും.8499 രൂപയാണ് നത്തിങ് ഇയര്‍ (സ്റ്റിക്ക്) ന് വില. നവംബര്‍ 17 മുതല്‍ മിന്ത്ര, ഫ്‌ളിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍ വില്‍പന ആരംഭിക്കും. നവംബര്‍ നാലിന് തന്നെ അന്താരാഷ്ട്ര വിപണിയില്‍ നത്തിങ് ഇയര്‍ (സ്റ്റിക്ക്) എത്തും.