Uncategorized
Trending

സിംകാര്‍ഡുകള്‍ ഇനി വേണ്ട: മള്‍ട്ടിപ്പിള്‍ എനേബിള്‍ഡ് പ്രൊഫൈല്‍സ് ഒരുക്കി ആന്‍ഡ്രോയിഡ് 13

ആന്‍ഡ്രോയിഡ് 13-ന്റെ ഡെവലപ്പര്‍ പ്രിവ്യൂ കഴിഞ്ഞമാസമാണ് ഗൂഗിള്‍ പുറത്തിറക്കിയത്. ഇതിന് പിന്നാലെ ആന്‍ഡ്രോയിഡ് 13-ലെ പുതിയ സൗകര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരികയാണ്. അതിലൊന്നാണ് മള്‍ട്ടിപ്പിള്‍ എനേബിള്‍ഡ് പ്രൊഫൈല്‍സ് (എം.ഇ.പി.). ഒരു ഇ-സിമ്മില്‍ (eSIM) രണ്ട് മൊബൈല്‍ കണക്ഷനുകള്‍ ഉപയോഗിക്കാനാവുന്ന സംവിധാനമാണിത്.പരമ്പരാഗത സിംകാര്‍ഡുകള്‍ ഉപയോഗിക്കാത്ത ഇ-സിം സൗകര്യം മാത്രമുള്ള ഫോണുകള്‍ക്കുള്ള പിന്തുണ ആന്‍ഡ്രോയിഡ് 13 നല്‍കും എന്നതിന്റെ സൂചനയാണിത്.സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളെ സംബന്ധിച്ചിടത്തോളം പരമ്പരാഗത സിംകാര്‍ഡുകള്‍ ഇടുന്നതിനുള്ള സ്ലോട്ടിന് വേണ്ടി മാറ്റിവെക്കുന്ന സ്ഥലം ഏറെ പ്രധാനപ്പെട്ടതാണ്.ഉപയോഗപ്രദമായ മറ്റൊരാവശ്യത്തിനായി ഈ സ്ഥലം പ്രയോജനപ്പെടുത്താനാവും എന്നത് തന്നെയാണതിന് കാരണം. മാത്രവുമല്ല ഇത്തരം സ്ലോട്ടുകളാണ് ഫോണുകളെ സമ്പൂര്‍ണ വാട്ടര്‍പ്രൂഫ് ആക്കുന്നതിന് തടസം നില്‍ക്കുന്നതും. പോര്‍ട്ടുകള്‍ പരമാവധി ഇല്ലാതാക്കാനുള്ള ശ്രമവും കമ്പനികള്‍ നടത്തിവരുന്നുണ്ട്.ഒരു ഇ-സിം മാത്രം ഉപയോഗിക്കുന്ന നിലവിലുള്ള ഫോണുകളിലും എം.ഇ.പിയുടെ സഹായത്തോടെ രണ്ട് കണക്ഷനുകള്‍ ഉപയോഗിക്കാനാവുമെന്നാണ് വിവരം. മാത്രവുമല്ല ആപ്പിള്‍ ഐഓഎസ്,മാക് ഓഎസ്, വിന്‍ഡോസ് പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനാവും.

Related Articles

Back to top button