Auto
Trending

60 ദിവസത്തില്‍ 50,000 ബുക്കിങ്ങ് നേടി കിയ കാരന്‍സ്

ഇന്ത്യയിലെ എം.പി.വി. ശ്രേണിയില്‍ ആധിപത്യം ഉറപ്പിക്കുന്നതിനായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് അവതരിപ്പിച്ച വാഹനമാണ് കാരന്‍സ് എം.പി.വി. കുറഞ്ഞ വിലയില്‍ ഏറ്റവുമധികം ഫീച്ചറുകള്‍ നല്‍കുന്ന വാഹനമെന്ന വിശേഷണവുമായി എത്തിയ ഈ മോഡല്‍ ബുക്കിങ്ങില്‍ പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനോടകം 50,000 ആളുകളാണ് കാരന്‍സ് എം.പി.വി. ബുക്ക് ചെയ്തിട്ടുള്ളതെന്നാണ് കിയ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.ബുക്കിങ്ങ് 60 ദിവസത്തേക്ക് അടുക്കുന്നതോടെയാണ് ബുക്കിങ്ങില്‍ ഈ വലിയ നേട്ടം കിയ മോട്ടോഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ജനുവരി 14-നാണ് ഈ വാഹനത്തിനുള്ള ബുക്കിങ്ങ് കിയ മോട്ടോഴ്‌സ് തുറന്നത്. ഫെബ്രുവരിയില്‍ വിപണിയില്‍ എത്തിയ കാരന്‍സ് 13 ദിവസത്തിനുള്ളില്‍ 5300 യൂണിറ്റ് ഉപയോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും കിയ അറിയിച്ചു. കാരന്‍സിന് ലഭിച്ച ബുക്കിങ്ങില്‍ 60 ശതമാനവും ടയര്‍-1, ടയര്‍-2 നഗരങ്ങളില്‍ നിന്നാണെന്നത് ശ്രദ്ധേയമാണ്.പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ അഞ്ച് വേരിയന്റുകളില്‍ ആറ്/ ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളില്‍ എത്തുന്ന കാരന്‍സ് എം.പി.വിക്ക് 8.99 ലക്ഷം രൂപ മുതല്‍ 16.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. അടിസ്ഥാന വേരിയന്റില്‍ ഉള്‍പ്പെടെ ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഉള്‍പ്പെടുത്തിയിരിക്കുന്നതാണ് കാരന്‍സിന്റെ സുപ്രധാന സവിശേഷത. 4540 എം.എം. നീളം. 1800 എം.എം വീതി, 1700 എം.എം. ഉയരത്തിലുമാണ് കാരന്‍സ് ഒരുങ്ങിയിട്ടുള്ളത്.കിയ കാരന്‍സിന് വിപണിയില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം കൂടുതല്‍ ആവേശം സൃഷ്ടിക്കുന്നതാണ്. ഞങ്ങളുടെ മറ്റ് എസ്.യു.വികള്‍ക്ക് ലഭിച്ച സ്വീകാര്യത ഈ വാഹനത്തിലും ലഭിച്ചത് വലിയ പ്രോത്സാഹനമായാണ് കാണുന്നത്. സെമി കണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം ഉള്‍പ്പെടെ് ഇന്ത്യയിലെ വാഹന വ്യവസായം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ഇത് കിയയേയും ബാധിച്ചിട്ടുണ്ടെന്നുമാണ് കിയ മോട്ടോഴ്‌സ് ചീഫ് സെയില്‍സ് ഓഫീസര്‍ അറിയിച്ചിരിക്കുന്നത്.ടൈഗര്‍ നോസ് ഫേസ്, എല്‍.ഇ.ഡി. ലൈറ്റുകള്‍ തുടങ്ങിയവ പുറംമോടി കൂട്ടുന്നു. 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തളത്തിലെ ആകര്‍ഷണം. വീഡിയോ ടെലിമാറ്റിക് നാവിഗേഷനും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഡോര്‍ പാഡുകളില്‍ ക്രോം ഗാര്‍ണിഷുകള്‍ നല്‍കിയിട്ടുള്ളത് അകത്തളത്തെ പ്രീമിയം ആക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഗിയര്‍ ലിവര്‍, സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയ ഫീച്ചറുകള്‍ സെല്‍റ്റോസിനും സോണറ്റിനും സമാനമായതാണ് കാരന്‍സിലും നല്‍കിയിട്ടുള്ളത്.പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായാണ് വാഹനം വിപണിയിലെത്തുക. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം 1.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും വാഹനം ലഭിക്കും.

Related Articles

Back to top button