
ശതകോടീശ്വരൻ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള വൈദ്യുത വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ല അടുത്തവര്‍ഷം 50,000 സെമി ട്രക്കുകള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നു. അടുത്ത വര്‍ഷം സെമി ട്രക്ക് നിര്‍മാണം വര്‍ധിപ്പിക്കുമെന്ന മസ്‌കിന്റെ പ്രസ്താവന ടെസ്ലരാറ്റിയാണ് റിപ്പോര്‍ട്ട് ചെയ്തത്. വടക്കെ അമേരിക്കയ്ക്ക് പുറത്തേക്കും തങ്ങള്‍ വിപണി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടെസ് ലയുടെ പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ട്രക്കുകളാണ് സെമി. ഒറ്റ ചാര്‍ജില്‍ 300 മൈല്‍ (482-കിമീ) മുതല്‍ 500 മൈല്‍ (804 കിമീ) വരെ സഞ്ചരിക്കാനും മണിക്കൂറില്‍ 90 ലേറെ കീലോമീറ്റര്‍ കിമീ വരെ വേഗത്തില്‍ സഞ്ചരിക്കാനും സെമിയ്ക്ക സാധിക്കും. 30 മിനിറ്റില്‍ 70 ശതമാനം ചാര്‍ജ് ചെയ്യാനും ഇതില്‍ സാധിക്കും.നിലവില്‍ യുഎസിലെ ക്ലാസ് 8 ട്രക്ക് വിപണിയില്‍ ഫ്രെയ്റ്റ്‌ലൈനര്‍ എന്ന കമ്പനിയാണ് മുന്നിലുള്ളത്. 2020 ല്‍ മാത്രം 71000 യൂണിറ്റുകളാണ് ഇവര്‍ വിറ്റഴിച്ചത്.