
ഗൂഗിളിന് 1337.76 കോടിരൂപ പിഴചുമത്തി സി.സി.ഐ – കോംപറ്റിഷൻ കമ്മിഷൻ ഓഫ് ഇന്ത്യ. വിപണികളിൽ മേധാവിത്വം ഉറപ്പാക്കാൻ ആൻഡ്രോയ്ഡ് അധിഷ്ഠിത മൊബൈൽഫോണുകളെ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. 2019-ലാണ് ഗൂഗിളിനെതിരേ അന്വേഷണം ആരംഭിച്ചത്.ന്യായമല്ലാത്ത വിപണനരീതികൾ പാടില്ലെന്ന് സി.സി.ഐ. മുന്നറിയിപ്പ് നൽകിയിരുന്നു.ആൻഡ്രോയ്‌ഡ് ഫോണുകൾ നിർമിക്കുമ്പോൾ ‘ഗൂഗിൾ സെർച്ച്’ ഡീഫോൾട്ടായി നൽകാൻ മൊബൈൽഫോൺ നിർമാണക്കമ്പനികളെ ഗൂഗിൾ പ്രേരിപ്പിക്കുന്നു എന്നായിരുന്നു പരാതി. ഇതിനായി മൊബൈൽ ഫോൺ കമ്പനികൾക്ക് ഗൂഗിൾ സാമ്പത്തികവാഗ്ദാനങ്ങൾ നൽകരുതെന്നും നിർദേശിച്ചിരുന്നു. കൂടാതെ ഗൂഗിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയ്‌ഡിൽ സമയബന്ധിതമായ മാറ്റങ്ങൾ വരുത്താനും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.