Big B
Trending

സാധാരണ ജനങ്ങൾക്ക് മികച്ച ചികിത്സ ഉറപ്പു വരുത്താൻ പി.കെ ദാസ് മൾട്ടി സ്പെഷ്യാലിറ്റി ക്ലിനിക്ക്

ബഹു. പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ പി.കെ ദാസ് മൾട്ടി സ്പെഷ്യാലിറ്റി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. മങ്കരയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എൻ. ഗോകുൽദാസ്, വാർഡ് അംഗം എ. മല്ലിക, നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. പി. കൃഷ്ണദാസ്, പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓപ്പറേഷൻസ് ഡയറക്ടർ ഡോ. ആർ. സി. കൃഷ്ണകുമാർ, ജനറൽ മാനേജർ സെബി പൗലോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സാധാരണ ജനങ്ങൾക്ക് നല്ല ചികിത്സ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പി.കെ ദാസ് ഹോസ്പിറ്റൽ ഒരു മൾട്ടി സ്പെഷ്യാലിറ്റി ക്ലിനിക്കുമായി പാലക്കാട് പത്തിരിപ്പാലയിൽ എത്തിയിരിക്കുന്നത്. ക്ലിനിക്കിൽ ഫാമിലി ഹെൽത്ത്, ഡെർമറ്റോളജി, ഓർത്തോപെഡിക്സ്, ജനറൽ സർജറി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഇഎൻ‌ടി തുടങ്ങിയ എല്ലാ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെയും സേവനങ്ങൾ ലഭ്യമാണ്. ഫാർമസി, ലാബ്, ആംബുലൻസ് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.

Related Articles

Back to top button