Big B
Trending

കൊവിഡിൽ കൈത്താങ്ങായി ത്രിവേണി; വാട്സ്ആപ്പ് വഴി ഓർഡർ ചെയ്യാം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹോം ഡെലിവറി സംവിധാനത്തിന് തുടക്കമിട്ട് കൺസ്യൂമർ ഫെഡ്. ഉപഭോക്താക്കൾക്ക് ത്രിവേണി സൂപ്പർ മാർക്കറ്റ്, നീതി മെഡിക്കൽ സ്റ്റോർ എന്നിവ വഴി ഭക്ഷ്യ സാധനങ്ങളും മരുന്നുകളും വീട്ടിലെത്തിച്ച് നൽകും.ഉപഭോക്താക്കൾക്ക് തൊട്ടടുത്തുള്ള സൂപ്പർ മാർക്കറ്റുകളുടെ വാട്സ്ആപ്പ് നമ്പറിൽ സാധനങ്ങളുടെ ലിസ്റ്റ് അയക്കാം.ഇങ്ങനെ ലഭിക്കുന്ന ഓർഡറുകൾ കൺസ്യൂമർ ഫെഡ് ജീവനക്കാർ വീടുകളിൽ എത്തിച്ച് നൽകുമെന്ന് കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് അറിയിച്ചു.


കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലാ കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കുക. പിന്നീട് എല്ലാ മേഖലയിലേക്കും സേവനം വ്യാപിപ്പിക്കും. കൂടാതെ കൺസ്യൂമർ ഫെഡിന്റെ 47 മൊബൈൽ ത്രിവേണി യൂണിറ്റുകൾ വിവിധ കണ്ടെയ്ൻമെന്റ് സോണുകളിലും കടലോര, മലയോര മേഖലകളിലും ആവശ്യകത അനുസരിച്ച് റൂട്ട് തയ്യാറാക്കിയും സാധനങ്ങൾ എത്തിക്കും.കെഎസ്ആർടിസി ബസുകൾ വിട്ടു നൽകുന്നപക്ഷം മൊബൈൽ ത്രിവേണികൾ ലഭ്യമല്ലാത്ത മേഖലകളിൽ അവ ഉപയോഗിച്ച് അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിക്കാനും കൺസ്യൂമർ ഫെഡ് പദ്ധതിയിടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാൻ സർക്കാരിനെ സമീപിച്ചിട്ടുണ്ട്.

Related Articles

Back to top button