Auto
Trending

25-ാം വയസിന്റെ നിറവില്‍ ഹ്യുണ്ടായി ഇന്ത്യ

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചിട്ട് 25 വർഷം പിന്നിടുകയാണ്. ഈ വലിയ നേട്ടത്തിന്റെ ആഘോഷത്തിന് കൂടുതൽ മോടിപിടിപ്പിക്കുന്നതിനായി ഹരിയാനയിലെ ഗുരുഗ്രാമിൽ പുതിയ ആസ്ഥാനമന്ദിരം തുറന്നിരിക്കുകയാണ് ഹ്യുണ്ടായി. ഡൽഹി ആസ്ഥാനമായുള്ള പ്രവർത്തനങ്ങൾക്കായാണ് ഈ പുതിയ കെട്ടിടം ഒരുക്കിയിട്ടുള്ളതെന്നാണ് വിവരം.ഹ്യുണ്ടായി വാഹനങ്ങളെ പോലെ തന്നെ മികച്ച സൗന്ദര്യത്തിലും ഹൈടെക് സംവിധാനങ്ങളിലുമാണ് ഗുരുഗ്രാമിലെ ഈ ഹ്യുണ്ടായി ആസ്ഥാനം ഒരുങ്ങിയിട്ടുള്ളത്. 1000 കോടി രൂപ മുതൽമുടക്കിയാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്. 28,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ഈ ബഹുനില കെട്ടിടം ഹ്യുണ്ടായി ഒരുക്കിയിട്ടുള്ളത്. ഇ.വി. ചാർജിങ്ങ് സംവിധാനവും ഇതിൽ ഒരുക്കിയിട്ടുണ്ട്.പനോരമിക് വ്യൂ നൽകുന്ന തരത്തിൽ ഡിസൈൻ ചെയ്തിട്ടുള്ള അഞ്ച് നില കെട്ടിടമാണ് ഹ്യുണ്ടായി ഒരുക്കിയിട്ടുള്ളത്. കെട്ടിടത്തിന്റെ നടുത്തളത്തിൽ നിന്നാൽ മുകളിൽ വരെയുള്ള ദൃശ്യങ്ങൾ കാണാൻ സാധിക്കും. പ്രോഗ്രാമികളും മറ്റും നടത്താൻ സാധിക്കുന്ന ബോൾറൂമിലേക്കാണ് പ്രധാന കവാടം തുറന്ന് എത്തുന്നത്. ആറ് കോൺഫറൻസ് റൂമുകളിൽ ഇതിലുണ്ട്. പ്രകൃതി സൗഹാർദമായണ് ഇത് തീർത്തിരിക്കുന്നത്.ഇന്ത്യയുടെ ജനങ്ങളുമായുള്ള സഹകരണത്തിന്റെയും ഹ്യുണ്ടായിയുടെ വിജയകരമായ യാത്രയുടെയും പ്രതീകമാണ് ഗുരുഗ്രാമിൽ ഉയർന്നിട്ടുള്ള ഈ പുതിയ ആസ്ഥാനം. ഇന്ത്യയിൽ മറ്റൊരു സുപ്രധാനമായ നാഴികക്കല്ല് കൂടി താണ്ടാൻ ഹ്യുണ്ടായിക്ക് സാധിച്ചിരിക്കുകയാണെന്നും തുടർന്നും ഇന്ത്യയിലെ ജനങ്ങളോടുള്ള പ്രതിബന്ധത തുടരുമെന്നും ഹ്യുണ്ടായി ഇന്ത്യയുടെ മേധാവി എസ്.എസ്. കിം അറിയിച്ചു.

Related Articles

Back to top button