Tech
Trending

രണ്ട് ലക്ഷം കോടി കവിഞ്ഞ് ഫെയ്‌സ്ബുക്ക് വരുമാനം

കോവിഡ് മഹാമാരിയിൽ അടച്ചിടപ്പെട്ട ജനങ്ങൾ ഫെയ്സ്ബുക്കിൽ അഭയം തേടിയതോടെ കമ്പനിയുടെ വരുമാനത്തിൽ വൻകുതിപ്പുണ്ടായതായി ഫെയ്സ്ബുക്ക് അറിയിച്ചു. ജൂണിൽ അവസാനിച്ച പാദത്തിൽ ഫെയ്സ്ബുക്കിന്റെ വരുമാനം 56 ശതമാനം ഉയർന്ന് 2,15,376 കോടി രൂപയിലെത്തി. ലാഭം 101 ശതമാനം ഉയർന്ന് 74,562 കോടിയായി.പ്രതിമാസം 351 കോടി ആളുകളാണ് ഫെയ്സ്ബുക്ക് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത്. ഉപയോക്താക്കളിലും 12 ശതമാനം വർധനവുണ്ടായിട്ടുണ്ട്.കഴിഞ്ഞ 18 മാസമായി മികച്ച വളർച്ചയാണ് ഫെയ്സ്ബുക്കിനുണ്ടായിട്ടുള്ളത്. വരുമാനത്തിന്റെ സിംഹഭാഗവും പരസ്യത്തിലൂടെയാണ് ലഭിച്ചിട്ടുള്ളതെന്നാണ് സൂചന. 2,12,376 കോടി രൂപയാണ് പരസ്യവരുമാനമായി എത്തിയത്. ഇതും മുൻകാലങ്ങളെ അപേക്ഷിച്ച് 56 ശതമാനത്തിന്റെ വർധനയുണ്ട്. ജീവനക്കാരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. 63,000 ആളുകളാണ് ഫെയ്സ്ബുക്കിനായി ജോലി ചെയ്യുന്നത്. മികച്ച സേവനം ഉറപ്പാക്കുന്നതിനായി ഡാറ്റാ സെന്ററുകൾ പോലെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി ഫെയ്സ്ബുക്ക് നിക്ഷേപം നടത്തുന്നുണ്ട്.ഫെയ്സ്ബുക്ക് ആപ്പിന്റെയും ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള മറ്റ് ആപ്പുകളുടെയും വരുമാനം വർധിക്കുന്നത് കണക്കിലെടുത്ത് കമ്പനിയുടെ വളർച്ചയ്ക്കായി കൂടുതൽ പദ്ധതികൾ ഒരുക്കുന്നുണ്ട്. വെർച്വൽ റിയാലിറ്റി, നെക്സ്റ്റ് ജനറേഷൻ കംപ്യൂട്ടിങ്ങ് പ്ലാറ്റ്ഫോമായ മെറ്റാവെർസ് തുടങ്ങിയ പദ്ധതികളിലായിരിക്കും ഫെയ്സ്ബുക്ക് ഇനി കൂടുതൽ നിക്ഷേപങ്ങൾ നടത്തുകയെന്നുമാണ് റിപ്പോർട്ട്.

Related Articles

Back to top button