Big B
Trending

4.66 കോടി ഓഹരികള്‍ ജീവനക്കാര്‍ക്ക് നല്‍കി സൊമാറ്റോ

കനത്ത വില്പന സമ്മര്‍ദം നേരിട്ട ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ ജീവനക്കാര്‍ക്കുള്ള ഓഹരി വിഹിത(എംപ്ലോയീസ് സ്‌റ്റോക്ക് ഓണര്‍ഷിപ്പ്-ഇസോപ് )മായി 4.66 കോടി ഓഹരികൾ അനുവദിച്ചു.ജൂലായ് 26നാണ് ജീവനക്കാര്‍ക്ക് 4,65,51,600 ഓഹരികള്‍ നല്‍കുന്നതായി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചത്. കമ്പനിയിലെ 78ശതമാനത്തോളംവരുന്ന(613 കോടി) ഓഹരികള്‍ക്ക് ബാധകമായിരുന്ന നിര്‍ബന്ധിത കാലാവധി (ലോക്ക് ഇന്‍ പിരിയഡ്) ജൂലായ് 23ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വന്‍തോതില്‍ വിറ്റൊഴിയല്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനുപിന്നാലെയാണ് കനത്ത വില്പന സമ്മര്‍ദം സൊമാറ്റോയുടെ ഓഹരി നേരിട്ടത്.രണ്ടുദിവസത്തിനിടെ കമ്പനിയുടെ ഓഹരി വിലയില്‍ 21ശതമാനമാണ് ഇടിവുണ്ടായത്. നിലവിലെ ഓഹരി വില പ്രകാരം അനുവദിച്ച ഓഹരികളുടെ മൊത്തം മൂല്യം 193 കോടി രൂപയാണ്. ഓഹരിയൊന്നിന് 41 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Related Articles

Back to top button