Tech
Trending

ട്വിറ്ററില്‍ നിന്ന് ഇനി വരുമാനമുണ്ടാക്കാം

യൂട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവ പോലെ കണ്ടന്റ് ക്രിയേറ്റർമാർക്ക് വരുമാനമുണ്ടാക്കാൻ സാധിക്കുന്ന പുതിയ സംവിധാനവുമായി ട്വിറ്റർ. സൂപ്പർ ഫോളോസ് ഫീച്ചറാണ് അവതരിപ്പിച്ചത്. നിലവിൽ യുഎസിലും കാനഡയിലുമാണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. ഐഓഎസ് ഉപയോക്താക്കൾക്കാണ് ഇത് പ്രയോജനപ്പെടുത്താനാവുക. അധികം വൈകാതെ തന്നെ ആഗോളതലത്തിലുള്ള ഐഓഎസ് ഉപയോക്താക്കളിലേക്ക് സേവനം എത്തുമെന്ന് ട്വിറ്റർ വ്യക്തമാക്കി.വരിക്കാർക്ക് മാത്രമായി ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതിലൂടെ ക്രിയേറ്റർമാർക്ക് പ്രതിമാസ വരുമാനം നേടാൻ ഇതിലൂടെ സാധിക്കും.ടിപ്പ് നൽകുന്നതിലൂടെയും പെയ്ഡ് സബ്സ്ക്രിപ്ഷനിലൂടെയുമാണ് വരുമാനം നേടുക. ഇതുവഴി 750 കോടി ഡോളർ വാർഷിക വരുമാനം നേടാനുള്ള പദ്ധതിയാണ് ട്വിറ്റർ ആസൂത്രണം ചെയ്തിരിക്കുന്നത്.ക്രിയേറ്റർമാർക്ക് 2.99 ഡോളർ, 4.99 ഡോളർ, 9.99 ഡോളർ എന്നിങ്ങനെ പ്രതിമാസ സബ്സ്ക്രിപ്ഷൻ നിരക്ക് നിശ്ചയിക്കാം. ആളുകൾ ഏറ്റവും അധികം കാണുന്ന ഉള്ളടക്കങ്ങളിൽ നിന്ന് ഈ രീതിയിൽ വരുമാനമുണ്ടാക്കാം.ട്വിറ്ററിൽ മോശം കമന്റിടുന്നവരെ ഉപയോക്താക്കൾക്ക് ഏഴ് ദിവസത്തേക്ക് ബ്ലോക്ക് ചെയ്യാൻ സാധിക്കുന്ന സേഫ്റ്റി മോഡ് സുരക്ഷാ ഫീച്ചറും ട്വിറ്റർ അവതരിപ്പിക്കും.

Related Articles

Back to top button