Auto
Trending

ലൈസൻസ് വേണ്ടാത്ത സ്കൂട്ടർ യുലു വിൻ ഇന്ത്യൻ വിപണിയിൽ എത്തുന്നു

ബജാജ് ഓട്ടോയുടെ ഉപസ്ഥാപനമായ ചേതക് ടെക്നോളജീസ് ലിമിറ്റഡ് യുലു വിൻ എന്ന സ്കൂട്ടർ ഇന്ത്യയിലേക്ക് എത്തിക്കുന്നു. ചെറിയ സ്കൂട്ടറായ വിൻ ഓടിക്കാൻ ലൈസൻസ് വേണ്ട. ലാസ്റ്റ് മൈൽ ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പാണ് വിൻ മോഡലിനെ വിപണിയിലെത്തിക്കുന്നത്.സ്ലോ സ്പീഡ് സ്കൂട്ടറാണ് യുലു വിൻ. പരമാവധി വേഗം 25 കിലോമീറ്ററാണ്. ചെറുതും ഭാരക്കുറവുള്ളതുമാണ് ഈ മോഡൽ. സിംഗിൾ സീറ്റ് സ്റ്റൈലിങ്ങാണ് വാഹനത്തിന്. ആദ്യം ബെംഗളൂരുവിലാണ് വാഹനം ലഭ്യമാക്കുന്നത്. 55,555 രൂപയാണ് വാഹനത്തിന്റെ പ്രാരംഭ വില. വാഹനം പ്രീ ബുക്ക് ചെയ്യാൻ 999 രൂപ മുടക്കി ബുക്ക് ചെയ്യാം. ഈ തുക പൂർണമായി റീഫണ്ടബിൾ ആണ്. അടുത്ത മാസത്തോടെ വാഹനം വിൽപന ആരംഭിക്കും.സ്കാർലെറ്റ് റെഡ്, മൂൺലൈറ്റ് വൈറ്റ് എന്നിങ്ങനെ ആകർഷകമായ നിറങ്ങളിൽ വാഹനം ലഭ്യമാണ്. ബോഡി പാനലുകൾ കുറച്ചാണ് വാഹനത്തിന്റെ നിർമാണം. വാഹനത്തിനു ഫൂട്ട്പെഗുകളില്ല എന്നതും പ്രത്യേകതയാണ്. ഇരുചക്രവാഹന വിപണിയിൽ അടുത്തിടെ ഇന്ത്യയിൽ വലിയ തോതിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. ലോകോത്തര ബ്രാൻഡുകൾ ഉൾപ്പെടെ ഇന്ത്യൻ വിപണിയിൽ കണ്ണുവച്ച് കടന്നുവരികയാണ്. ഇതിലേറെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ കടന്നുവരവും അതിശയിപ്പിക്കുന്നതാണ്.

Related Articles

Back to top button