Auto
Trending

ഫാബിയയുടെ ഇന്റീരിയര്‍ സ്‌കെച്ച്‌ പുറത്തുവിട്ട് സ്‌കോഡ

സ്കോഡയുടെ ഹാച്ച്ബാക്ക് മോഡലായ ഫാബിയയുടെ പുതിയ പതിപ്പ് നിരത്തുകളിൽ എത്താനുള്ള തയാറെടുപ്പിലാണ്. ഇന്ത്യൻ നിരത്തുകൾക്ക് അന്യമാണെങ്കിലും വാഹനപ്രേമികളുടെ ഇഷ്ടതാരമായ ഈ വാഹനത്തിന്റെ ഇന്റീരിയർ ഡിസൈൻ സ്കെച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമാതാക്കൾ.ഫാബിയയുടെ നാലാം തലമുറ മോഡലാണ് ഇനിയെത്താനൊരുങ്ങുന്നത്.കഴിഞ്ഞ ദിവസം പുറംമോടിയുടെ ചിത്രങ്ങൾ സ്കോഡ പരസ്യമാക്കിയിരിക്കുന്നു.ഫാബിയയുടെ യൂറോപ്യൻ പതിപ്പായതിനാൽ തന്നെ ലെഫ്റ്റ് ഹാൻഡ് മോഡലിന്റെ സ്കെച്ചാണ് ഒരുക്കിയിട്ടുള്ളത്.

2021 Skoda Fabia


ക്രോമിയം ബോർഡറുകൾ നൽകിയുള്ള ടു സ്പോക്ക് സ്റ്റിയറിങ്ങ് വീലാണ് ഇതിൽ നൽകിയിട്ടുള്ളത്. ചെറുതാണെങ്കിലും ആകർഷകമായ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, താരതമ്യേന വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ പാനൽ, ഡാഷ്ബോർഡിനെ കട്ട് ചെയ്ത നൽകിയിട്ടുള്ള സിൽവൽ ലൈൻ എന്നിവയാണ് അകത്തളം അലങ്കരിക്കുന്നത്.ഫോക്സ്വാഗൺ-സ്കോഡ കൂട്ടുക്കെട്ടിൽ വികസിപ്പിച്ചിട്ടുള്ള മോഡുലാർ ട്രാൻസ്വേഴ്സ് MBQ-AO പ്ലാറ്റ്ഫോമിലാണ് നാലാം തലമുറ ഫാബിയ ഒരുങ്ങുന്നത്. വാഹനത്തിൽ കൂടുതൽ സ്പേസ് നൽകാൻ സഹായിക്കുന്ന രീതിയിലാണ് ഈ പ്ലാറ്റ്ഫോം ഒരുക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ മുൻ തലമുറ മോഡലിനെക്കാൾ 111 എം.എം. നീളവും 48 എം.എം. വീതിയും കൂട്ടിയാണ് നാലാം തലമുറ ഫാബിയ എത്തുന്നത്. 50 ലിറ്റർ ബൂട്ട് സ്പേസും ഉയർത്തിയിട്ടുണ്ട്.ഫുൾ എൽ.ഇ.ഡി. ലൈറ്റ് സംവിധാനമാണ് എക്സ്റ്റീരിയറിൽ നൽകിയിട്ടുള്ളത്. പുതിയ ഡിസൈനിലുള്ള എൽ.ഇ.ഡി. ഹെഡ്ലാമ്പ്, എൽ-ഷേപ്പ് ഡി.ആർ.എൽ, സ്കോഡയുടെ സിഗ്നേച്ചർ ഗ്രില്ല് തുടങ്ങിയവയാണ് മുൻവശത്തെ സ്റ്റൈലിഷാക്കുന്നത്. ക്രോമിയം വിൻഡോ ലൈനും അഞ്ച് സ്പോക്കും അലോയി വീലും വശങ്ങളെ ആകർഷകമാക്കുമ്പോൾ ടെയ്ൽ ലാമ്പാണ് പിൻഭാഗത്തിന് അഴകേകുന്നത്. ഈ സ്കെച്ചാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

Related Articles

Back to top button