Auto
Trending

ഇന്ത്യന്‍ നിരത്തുകളിലെ ഇടിമുഴക്കമാകാന്‍ യെസ്ഡി ബൈക്ക് വീണ്ടും എത്തുന്നു

ജാവ എന്ന ഐതിഹാസിക ബൈക്ക് നിരത്തുകളിൽ എത്തിച്ച് ഞെട്ടിച്ച ക്ലാസിക് ലെജൻഡ്സ് മറ്റൊരു താരത്തെ കൂടി തിരിച്ചെത്തിക്കുന്നു. ഒരു കാലഘട്ടത്തിന്റെ തുടിപ്പായിരുന്ന യെസ്ഡി ബൈക്കുകളാണ് പഴയ പ്രതാപത്തോടെ നിരത്തുകളിൽ മടങ്ങിയ വരവിനൊരുങ്ങുന്നത്. ഈ വർഷത്തെ ഉത്സവ സീസണിന്റെ ഭാഗമായി ഈ ബൈക്ക് വിപണിയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.യെസ്ഡിയുടെ പൂർവകാല രൂപം നിലനിർത്തുമെങ്കിലും ന്യൂജനറേഷൻ ഫീച്ചറുകളുടെ അകമ്പടിയിലായിരിക്കും പുതിയ പതിപ്പ് എത്തുകയെന്നാണ് സൂചന.


ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, എൽ.ഇ.ഡി. ഹെഡ്ലാമ്പ്, എൽ.ഇ.ഡി. ടെയ്ൽലാമ്പ്. ഡ്യുവൽ ചാനൽ എ.ബി.എസ്. തുടങ്ങിയവ പൂതുതലമുറ യെസ്ഡിയെ കൂടുതൽ ആകർഷകമാക്കും. ഈ വാഹനം പരീക്ഷണയോട്ടം തുടങ്ങിയതായും സൂചനയുണ്ട്.മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജൻഡ്സ് എന്ന കമ്പനിയാണ് ജാവ മോട്ടോർസൈക്കിളിന് ഇന്ത്യയിൽ പുനർജന്മം നൽകിയ ജാവ ബൈക്കുകളിൽ നൽകിയിട്ടുള്ള 293 സി.സി. ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനിലായിരിക്കും പുതിയ യെസ്ഡിയും ഒരുങ്ങുക. ഇത് 26.1 ബി.എച്ച്.പി. പവറും 27 എൻ.എം.ടോർക്കുമേകും. ആറ് സ്പീഡായിരിക്കും ഗിയർബോക്സ്. പ്രധാനമായും റോയൽ എൻഫീൽഡ് ബുള്ളറ്റ് മോഡലുകളുമായായിരിക്കും പുതുതായി എത്തുന്ന യെസ്ഡി മത്സരിക്കുകയെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Back to top button