Auto
Trending

ഇലക്ട്രിക് വാഹനത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി യമഹ മോട്ടോഴ്‌സ്

നാളുകൾ നീണ്ട പഠനങ്ങൾക്കും വിലയിരുത്തലുകൾക്കും ഒടുവിൽ ഇന്ത്യൻ നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടർ എത്തിക്കാൻ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ തീരുമാനിച്ചു. ഇരുചക്ര വാഹനങ്ങളിൽ ഇലക്ട്രിക് സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുള്ള വിശദമായ പദ്ധതികൾ യമഹ ആവിഷ്കരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇലക്ട്രിക് സാങ്കേതികവിദ്യയിലുള്ള വാഹനങ്ങൾ എത്തിക്കുന്നതിന്റെ ആദ്യ ചുവടുവയ്പ്പായി ഹൈബ്രിഡ് വാഹനങ്ങൾ എത്തിക്കാനാണ് യമഹ പദ്ധതി ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി യമഹ ഫസിനോ എഫ്.ഐ. ഹൈബ്രിഡ്, റെയ് ഇസഡ്.ആർ ഹൈബ്രിഡ് തുടങ്ങിയ വാഹനങ്ങളാണ് നിരത്തുകളിൽ എത്തിക്കാനൊരുങ്ങുന്നത്.


ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള യമഹയുടെ ആദ്യ ചുവടുവയ്പ്പാണ് ഫസിനോ ഹൈബ്രിഡ് എന്നാണ് യമഹ മോട്ടോഴ്സ് മേധാവി അഭിപ്രായപ്പെടുന്നത്. ഇലക്ട്രിക് പവർ അസിസ്റ്റ് സംവിധാനമുള്ള ഫസിനോ ഇലക്ട്രിക് വാഹന രംഗത്ത് യമഹ കൈവരിച്ചിട്ടുള്ള നേട്ടങ്ങളിൽ ഒന്ന് മാത്രമാണ്. ഇന്ത്യയിലും വിദേശ നിരത്തുകളിലും ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കുന്നതിന് യമഹയുടെ ഒരു വിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. തായ്വാനിൽ രണ്ട് വർഷം മുമ്പ് യമഹ ഇലക്ട്രിക് വാഹനം എത്തിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.സർക്കാരിന്റെ ഇലക്ട്രിക് പോളിസി വിലയിരുത്തിയ ശേഷം യമഹയുടെ ഇ.വി. എത്തുമെന്നും രവീന്ദർ സിങ്ങ് അറിയിച്ചു.

Related Articles

Back to top button