Auto
Trending

കോവിഡ് വ്യാപനം: ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്റെ തിരിച്ചുവരവ് വൈകിയേക്കും

ടൈഗൂൺ എന്ന എസ്.യു.വി. അവതരിപ്പിച്ചതിന് പിന്നാലെ ഫോക്സ്വാഗൺ നടത്തിയ പ്രഖ്യാപനമാണ് ടിഗ്വാൻ അഞ്ച് സീറ്റർ മോഡൽ ഇന്ത്യയിൽ എത്തുന്നു എന്നത്. മേയ് മാസത്തോടെ ഈ വാഹനത്തെ പ്രതീക്ഷിക്കാമെന്നും ഉറപ്പു നൽകിയിരുന്നു. എന്നാൽ, കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഈ വാഹനത്തിന്റെ വരവ് അൽപ്പം വൈകുമെന്നാണ് പുതിയ വിവരം.സ്ഥിതിഗതികൾ ശാന്തമായാൽ ജൂലൈ മാസത്തോടെ ടിഗ്വാന്റെ പുതിയ പതിപ്പ് എത്തിക്കാനാണ് ഫോക്സ്വാഗൺ ശ്രമിക്കുന്നതെന്നും സൂചനയുണ്ട്.


2020-ൽ ടിഗ്വാൻ അഞ്ച് സീറ്റർ പതിപ്പ് ഇന്ത്യയിൽനിന്ന് പിൻവലിക്കുകയായിരുന്നു. എന്നാൽ, ടി-റോക്ക്, ടൈഗൂൺ തുടങ്ങിയ വാഹനങ്ങളുടെ സ്വീകാര്യത പരിഗണിച്ച് ഈ വാഹനം വീണ്ടും അവതരിപ്പിക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു.2020-ൽ ഇന്ത്യയിൽനിന്ന് പോയത് പോലെ അല്ല, കിടിലൻ ഗെറ്റപ്പിലാണ് ഈ വാഹനം മടങ്ങിയെത്തുന്നത്. ടിഗ്വാൻ ഓൾസ്പേസിനോട് സമാനമായ അകത്തളമാണ് പുതിയ ടിഗ്വാനിലും ഉള്ളത്. സ്മാർട്ട് ഫോൺ കണക്ടിവിറ്റിയുള്ള എട്ട് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇലക്ട്രിക് പനോരമിക് സൺറൂഫ്, ത്രീ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എട്ട് രീതിയിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ എന്നിവയാണ് അകത്തളത്തിലുള്ളത്.എൽ.ഇ.ഡി. ഹെഡ്ലാമ്പ്, ഇതിന് സമാന്തരമായുള്ള ക്രോമിയം ഗ്രില്ല്, വലയ എയർഡാം, സ്കിഡ് പ്ലേറ്റ് നൽകിയുള്ള ഡ്യുവൽ ടോൺ ബമ്പർ എന്നിവയാണ് മുൻവശത്തുള്ളത്. വശങ്ങളും പിൻഭാഗവും ടിഗ്വാൻ ഓൾസ്പേസിന് സമാനമാണ്. എന്നാൽ അലോയി വീൽ പുതുമയുള്ളതാണ്.പെട്രോൾ എൻജിനിലാണ് ടിഗ്വാന്റെ അഞ്ച് സീറ്റർ പതിപ്പ് നിരത്തുകളിൽ എത്തുന്നത്. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് ഇതിൽ നൽകുക. ഇത് 187 ബി.എച്ച്.പി. പവറും 320 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കും.

Related Articles

Back to top button