Tech
Trending

ഐക്യൂ 9 സീരീസ് സ്മാർട്ട് ഫോണുകൾ ഇന്ത്യയിലവതരിപ്പിച്ചു

വിവോയുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡ് ഐക്യൂ തങ്ങളുടെ ഏറ്റവും പ്രീമിയം സ്മാർട്ട്ഫോൺ ശ്രേണിയായ ഐക്യൂ 9 ഇന്ത്യയിലവതരിപ്പിച്ചു. ഐക്യൂ 9, ഐക്യൂ 9 പ്രോ, ഐക്യൂ 9 SE എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകൾ ചേർന്നതാണ് പുത്തൻ ശ്രേണി.ഐക്യൂ 9 സീരീസിന്റെ ഒരു പ്രധാന ആകർഷണം മൊബൈൽ ഗെയിമിംഗ് മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഡിസ്പ്ലേ ചിപ്പ് സംവിധാനമാണ്.അടിസ്ഥാന 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 64,990 രൂപ, 12 ജിബി + 256 ജിബി മോഡലിന് 69,990 രൂപ എന്നിങ്ങനെയാണ് കൂട്ടത്തിലെ ഏറ്റവും പ്രീമിയം പതിപ്പായ ഐക്യൂ 9 പ്രോയുടെ വില. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 42,990 രൂപയും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 46,990 രൂപ എന്നിങ്ങനെയാണ് ഐക്യൂ 9ന്റെ വിലകൾ. ഏറ്റവും വിലക്കുറവുള്ള ഐക്യൂ 9 SE യുടെ, മറുവശത്ത്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 33,990 രൂപയും, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 37,990 രൂപയുമാണ് വില.ഡാർക്ക് ക്രൂയിസ്, ലെജൻഡ് നിറങ്ങളിൽ ഐക്യൂ 9 പ്രോയും, ആൽഫ, ലെജൻഡ് പതിപ്പുകളിൽ ഐക്യൂ 9ഉം വാങ്ങാം. ഐക്യൂ 9 SE സ്പേസ് ഫ്യൂഷൻ, സൺസെറ്റ് സിയറ നിറങ്ങളിലാണ് വാങ്ങാനാവുക. ബുക്കിങ് ആരംഭിച്ചെങ്കിലും എന്ന് മുതലാണ് ഐക്യൂ 9 സ്മാർട്ഫോണുകളുടെ വില്പന ആരംഭിക്കുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഐക്യൂ 9 പ്രോ

ആൻഡ്രോയിഡ് 12 അടിസ്ഥാനമായ ഫൺടച്ച് ഓഎസ് 12-ൽ പ്രവർത്തിക്കുന്ന ക്യൂ 9 പ്രോയ്ക്ക് 6.78-ഇഞ്ച് 2K E5 അമോലെഡ് ഡിസ്‌പ്ലേയും 3D കർവ്ഡ് ഗ്ലാസ് പ്രൊട്ടക്ഷനുമുണ്ട്. കുറഞ്ഞ താപനിലയുള്ള പോളിക്രിസ്റ്റലിൻ ഓക്സൈഡ് (LTPO) 2.0 സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് ഡിസ്പ്ലേ. ഈ ഡിസ്‌പ്ലേയ്ക്ക് അഡാപ്റ്റീവ് 120Hz റിഫ്രഷ് റേറ്റും, 300Hz ടച്ച് സാമ്പിൾ റേറ്റുമുണ്ട്. 12GB വരെ LPDDR5 റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 8 Gen 1 SoC ആണ് പ്രോസസർ.ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള ‘Gimbal’ സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്ന 50-മെഗാപിക്സൽ സാംസങ് ISOCELL GN5 പ്രൈമറി സെൻസർ, 150-ഡിഗ്രി ഫിഷ്‌ഐ വൈഡ് ആംഗിൾ ലെൻസുള്ള 50-മെഗാപിക്സൽ സെക്കൻഡറി സെൻസറും 2.5x ഒപ്റ്റിക്കൽ സൂം പിന്തുണയുള്ള 16-മെഗാപിക്സൽ പോർട്രെയിറ്റ് സെൻസറും ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ്‌. 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഐക്യൂ 9 പ്രോയിലുണ്ട്.120W ഫ്ലാഷ്‌ചാർജ്, 50W വയർലെസ് ഫ്ലാഷ്‌ചാർജ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന 4,700mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്.

ഐക്യൂ 9

120Hz റിഫ്രഷ് റേറ്റും 300Hz ടച്ച് സാംപ്ലിംഗ് റേറ്റുമുള്ള 6.56-ഇഞ്ച് ഫുൾ-HD+ 10-ബിറ്റ് അമോലെഡ് ഡിസ്‌പ്ലേയാണ് ഐക്യൂ 9ന്. 12 ജിബി വരെ LPDDR5 റാമിനൊപ്പം ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 888+ SoC പ്രോസസറാണ് ഐക്യൂ 9ന് ശക്തി പകരുന്നത്. ‘ഗിംബൽ’ സാങ്കേതികവിദ്യയുള്ള 48 മെഗാപിക്സൽ സോണി IMX598 പ്രൈമറി സെൻസർ, 3 മെഗാപിക്സൽ വൈഡ് ആംഗിൾ/ മാക്രോ ഷൂട്ടറും 13 മെഗാപിക്സൽ പോർട്രെയ്റ്റ് സെൻസറും ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ്. 6-മെഗാപിക്സൽ സെൽഫി ക്യാമറ സെൻസർ മുൻവശത്തുണ്ട്. 120W ഫ്ലാഷ്ചാർജ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,350mAh ബാറ്ററിയാണ് ഫോണിൽ. മാത്രമല്ല, മികച്ച വൈബ്രേഷൻ പാറ്റേണുകൾക്കായി ഒരു ഡ്യുവൽ എക്സ്-ആക്സിസ് ലീനിയർ മോട്ടോറുമായാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.

ഐക്യൂ 9 SE

120Hz റിഫ്രഷ് റേറ്റും 300Hz ടച്ച് സാംപ്ലിംഗ് റേറ്റുമുള്ള 6.62-ഇഞ്ച് ഫുൾ-HD+ അമോലെഡ് ഡിസ്‌പ്ലേയാണ് വിലക്കുറവുള്ള ഐക്യൂ 9 SEയ്ക്ക്. 12 ജിബി വരെ LPDDR5 റാം ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) സജ്ജീകരിച്ച 48 മെഗാപിക്സൽ സോണി IMX598 പ്രൈമറി സെൻസർ, 13 മെഗാപിക്സൽ വൈഡ് ആംഗിൾ/ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ മോണോക്രോം സെൻസർ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ്. 16-മെഗാപിക്സൽ സെൽഫി ക്യാമറ സെൻസർ മുൻപിലുണ്ട്. 66W ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500mAh ബാറ്ററിയാണ് ഐക്യൂ 9 SEയിൽ.

Related Articles

Back to top button